കാസർകോട്: നീലേശ്വരം പരപ്പയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീണ്ടും മോഷണം. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. ഇരുഷോപ്പുകളിലും പൂട്ടു തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്തു കടന്നത്. ഫാമിലി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു 40000 രൂപ മോഷണം പോയി. ഒരു മാസം മുമ്പ് താഴെ പരപ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ച അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 5000 രൂപയുടെ നാണയങ്ങളാണ് മോഷണം പോയത്. ഇത് പിന്നീട് പരപ്പയിലെ സി.എച്ച്.മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്‌ടാവിന്റേതാണെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പരപ്പയിലെ സപ്ലൈക്കോഷോപ്പിലും കവര്‍ച്ച നടന്നിരുന്നു.