ബദിയടുക്ക: വീടിനു സമീപത്തെ ഷെഡില്‍ നിന്ന് 259.2 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടി. കല്ലകട്ട സ്വദേശി എം.കെ.സച്ചിന്റെ (33) വീടിനടുത്തു നിന്നാണ് 1440 കുപ്പികളിലായി സൂക്ഷിച്ച മദ്യം എക്‌സൈസ് സംഘം പിടികൂടിയത്. പരിശോധനയ്‌ക്കെത്തിയ ബദിയടുക്ക റേഞ്ച് എക്‌സൈസ് സംഘത്തെ കണ്ടതോടെ സച്ചിന്‍ ഓടിരക്ഷപെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സി.ഐ ടോണി.എസ്.ഐസക്കിന്റെ നേതൃത്വസംഘം പരിശോധനക്കെത്തിയത്. മുന്‍പ് അബ്കാരി കേസില്‍പ്പെട്ടയാളാണ് സച്ചിന്‍. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ അറിയിച്ചു.