കാസർകോട്: മഞ്ചേശ്വരത്ത് രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിന് ഉപ്പള ഹിദായത്ത് നഗറിലാണ് മഞ്ചേശ്വരം എസ്.ഐ പി.അനൂപിനെയും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിഷോറിനെയും അഞ്ചംഗ സംഘം അക്രമിച്ചത്.റഷീദ്, അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് പട്രോളിംഗിനിടയില്‍ ഹിദായത്ത് നഗറില്‍ ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അസമയത്ത് കൂട്ടം കൂടി നില്‍ക്കുന്നതു ശരിയല്ലെന്നും പിരിഞ്ഞു പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നിര്‍ദ്ദേശം പാലിക്കാത്തതിനെതുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന തട്ടുകട അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ വിരോധത്തിലാണ് പൊലീസ് സംഘത്തെ അക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇങ്ങനെയുള്ള അസമയത്തുള്ള കൂട്ടം കൂടൽ ഒഴിവാക്കിയാൽത്തന്നെ ജില്ലയിലെ 80% കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ സാധിക്കും.