തൃശ്ശൂർ : കുന്നംകുളം അഞ്ഞൂരിൽ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതിനിടെയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. പൊലീസ് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല