കാസർകോട്: ചികിത്സയിലായിരുന്ന ഭര്‍ത്താവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞതിന് പിന്നാലെ മനോവിഷമത്താൽ യുവതി ആസിഡ് കഴിച്ച് മരിച്ചു. നീലേശ്വരം കരിന്തളം കാട്ടിപ്പൊയില്‍ കാറളത്തെ വി പി പ്രശാന്തി (48)യാണ് മരിച്ചത്. ഭര്‍ത്താവ് നാരന്തട്ട രത്‌നാകരന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു പ്രശാന്തി. സി പി എം കാറളം ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കരിന്തളം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, കുടുംബ കൂട്ടം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഏകമകന്‍: നന്ദകിഷോര്‍. കൂടോലിലെ പരേതനായ ഗോപാലന്‍ നായര്‍- വാരിക്കര പടിഞ്ഞാറേ വീട് ലക്ഷ്‌മിക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങള്‍: ഹരീഷ് കുമാര്‍, പ്രവീണ