കാസർകോട്: കടച്ചക്ക പറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്നു വീണു ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുള്ളേരിയ ബെള്ളൂര്‍ മിത്തജാലിലെ കൊറഗ ബെളിച്ചപ്പാട-മൈന ദമ്പതികളുടെ മകന്‍ രാഘവന്‍ (42) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.ഈ മാസം ഒന്നിനാണ് രാഘവൻ അപകടത്തില്‍പ്പെട്ടത്. വീട്ടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മരത്തില്‍ നിന്നും കടചക്ക പറിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം.മരണത്തിൽ ആദൂര്‍ പൊലീസ് കേസെടുത്തു.ഭാര്യ:ചന്ദ്രാവതി. മക്കള്‍: ശ്രീഹരി, ആര്യശ്രീ.