കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായ ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ തൊടുപ്പനം സ്വദേശി രാജുവിന്റെയും ഓമനയുടെയും മകന്‍ നകുലാണ് (12) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. സംസാര ശേഷിയുണ്ടായിരുന്നില്ല. ദുരിതബാധിതരുടെ പട്ടികയില്‍ ഇടം നേടിയ നകുല്‍ പൂര്‍ണമായും കിടപ്പ് രോഗിയായിരുന്നു.