നടി ഗൗതമിക്ക് വധഭീഷണി ; സ്വത്ത് തട്ടിയെടുത്തെന്നും പരാതി; പൊലീസ് അന്വേഷണം തുടങ്ങി

 ചെന്നൈ: വധഭീഷണിയുണ്ടെന്നും വ്യാജരേഖ ചമച്ച് തങ്ങളുടെ 25 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നും കാട്ടി നടി ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. അളഗപ്പൻ എന്ന കെട്ടിട നിര്‍മ്മാതാവും അയാളുടെ ഭാര്യയും തന്നെ കബളിപ്പിച്ച് ശ്രീപെരുമ്പത്തൂരിലെ ഭൂമി അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നാണ് നടിയുടെ ആരോപണം. സിനിമാ മേഖലയിൽ നിന്നുള്ള സമ്പാദ്യമുപയോഗിച്ചാണ് ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ 46 ഏക്കർ ഭൂമി  ഗൗതമി വാങ്ങിയത്. ഭൂമിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 25 കോടി രൂപയാണെന്നാണ് …

കാറില്‍ കടത്തിയ 240 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; ഈ മാസം മഞ്ചേശ്വരം പിടികൂടിയത് 750 കിലോ ഉല്‍പന്നങ്ങള്‍

കാസര്‍കോട്: ആള്‍ട്ടോ കാറില്‍ കടത്തിയ 240 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ മഞ്ചേശ്വരം എക്‌സൈസ് പിടികൂടി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.യൂനസും സഘവും ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് മധൂര്‍ ഉളിയത്തടുക്ക സ്വദേശി റൈഫ് മന്‍സിലില്‍ അന്‍വര്‍ അലി(40), ചെര്‍ക്കള സ്വദേശി പള്ളത്തടുക്ക വീട്ടില്‍ ബി.മൊയ്തു(42 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയോളം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലുകാറുകളിലായി കടത്തിയ …

വീണ്ടും ജീവനെടുത്ത് ഓൺലൈൻ റമ്മി; വെള്ളരിക്കുണ്ട് സ്വദേശിയുടെ മരണത്തിൽ തേങ്ങി നാട്

കാസർകോട്: ഓൺലൈൻ റമ്മികളിക്ക് അടിമയായി ഒരു ജീവൻ കൂടെ നഷ്ടമായിട്ടും ചൂതാട്ടത്തെ നിയന്ത്രിക്കാതെ അധികൃതർ. കാസർകോട് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ കെ. റോഷ്(23)ആണ് റമ്മികളി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കിയത്. മൂന്നാറിലെ റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു റോഷ്. ശമ്പളത്തിന് പുറമെ കടം വാങ്ങിയും റോഷ് റമ്മി കളിച്ചിരുന്നു. വീട്ടിലെ ഏകമകനായിരുന്നു റോഷ്.എന്നാൽ സഹോദരിക്ക് സുഖമില്ലെന്നും സഹായിക്കണമെന്നും കഴിഞ്ഞ ദിവസം സഹപ്രവർത്തകരോട് റോഷ് അഭ്യർത്ഥിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ സഹ പ്രവർത്തകർ  ഏകദേശം …

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍  ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ   ചികിത്സയിലുള്ളവരുടെ എണ്ണം 4 ആയി .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.രോഗികളുമായി സമ്പർക്കമുള്ളവരുടെ പട്ടികയിൽ ആകെ 950 പേർ ആയിട്ടുണ്ട്. ഇക്കൂട്ടത്തിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്ന് കൂടുതൽ പരിശോധനാ ഫലം വരാനുണ്ട്. പ്രതിരോധ …

മഞ്ഞപ്പിത്തവും പനിയും; എട്ടാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി പനിയും മഞ്ഞപ്പിത്തവും ബാധിച്ച് മരിച്ചു.കരിവേടകം ബണ്ടം കൈയ്യിലെ അബൂബക്കറിന്റെ മകൾ ഖദിജത്ത് അഫ്ര (13 ) ആണ് മരിച്ചത്. കരിവേടകം സെൻ്റ് മേരീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പനി കൂടുതലായി മംഗലാപുരം ഫാദർ മുള്ളേർസ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികൽസയിലിരിക്കെയായിരു മരണം.

അനധികൃത ലൈറ്റും വലയും ഉപയോഗിച്ച് മത്സ്യബന്ധനം: ഫിഷറീസും കോസ്റ്റൽ പൊലീസും ചേർന്ന് നാല് ബോട്ടുകൾ പിടികൂടി

കാസർകോട്: അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാലു ബോട്ടുകൾ ഫിഷറീസ് അധികൃതരും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തു. നിരോധിത ലൈറ്റും വലയും ഉപയോഗിച്ചായിരുന്നു മീൻ പിടുത്തം. കാസർകോട് ഫിഷറീസ് അധികൃതരും അഴിത്തല, ബേക്കൽ, ഷിറിയ എന്നീ കോസ്റ്റൽ പോലീസും . മറൈൻ എൻഫോഴ്സ്മെന്റുമാണ് സംയുക്ത പട്രോളിംഗ് നടത്തിയത്. കോഴിക്കോട് ബേപ്പൂരിലുള്ള തൗഫിക്ക്, പുതിയാപ്പയിലുള്ള വിഷ്ണുമായ, മംഗളുരുവിള്ള അൽ ജസീറ, അസൂമർ . എന്നീ ബോട്ടുകളാണ് കാസർകോട് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്ത്വത്തിൽ …

നിപ സ്ഥിരീകരിച്ച കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ; കണ്ടെയ്ൻമെന്‍റ് മേഖലകളിൽ കൂട്ടം കൂടാൻ പാടില്ല;  പൊതു പരിപാടികൾ അനുമതിയോടെ മാത്രം

കോഴിക്കോട്:  നിപ സ്ഥിരീകരിച്ച കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്തി. കണ്ടെയ്ൻമെന്‍റ് സോണുകളിലെ ആരാധനാലയളിൽ ഉൾപ്പെടെ കൂടിചേരലുകൾ പാടില്ലെന്ന് നിർദേശം. പൊതുപരിപാടികൾ സർക്കാരിന്‍റെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. ആശുപത്രികളിൽ  സന്ദർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.രോഗിയുടെ കൂട്ടിരിപ്പിന് ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവെക്കാൻ നിർദേശമുണ്ട്. കൂടാതെ ബീച്ചിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിപ പ്രതിരോധ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച  മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.രാവിലെ 11 …

പിതാവ് തീകൊളുത്തിയ മകനും ചെറുമകനും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു. മണ്ണുത്തി ചിറക്കേക്കോട് സ്വദേശി ജോജി (38), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (32) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.  ജോജിയുടെ പിതാവ് ജോണ്‍സൺ (58) ആണ് തീ കൊളുത്തിയത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. മകനും കുടുംബവും താമസിക്കുന്ന മുറിയിലേക്ക് പെട്രോളുമായി എത്തി  തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെ …

റിയാസ്‌ മൗലവി വധക്കേസില്‍ അന്തിമവാദം തുടങ്ങി; ഡിവൈ.എസ്‌.പിയെ വിസ്‌തരിച്ചു

കാസര്‍കോട്‌: ചൂരിയില്‍ മദ്രസ അധ്യാപകനെ പള്ളിവളപ്പിലെ താമസ സ്ഥലത്ത്‌ അതിക്രമിച്ചു കയറി കഴുത്തറുത്തു കൊന്ന കേസിന്റെ അന്തിമ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ആരംഭിച്ചു. കേസന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പ്രോസിക്യൂഷന്‍ സാക്ഷി ഡിവൈ.എസ്‌.പി പി.കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിച്ചു. 2017 മാര്‍ച്ച്‌ 20ന്‌ രാത്രിയിലാണ്‌ ചൂരി പള്ളിയിലെ താമസ സ്ഥലത്ത്‌ കയറി മദ്രസ അധ്യാപകനായ കുടക്‌ സ്വദേശി മുഹമ്മദ്‌ റിയാസ്‌ മൗലവി (27)യെ കൊലപ്പെടുത്തിയത്‌. മൂന്നു പ്രതികളുള്ള കേസിന്റെ വിചാരണയും വാദവും നേരത്തെ പൂര്‍ത്തിയായിരുന്നു. കേസ്‌ അന്തിമ …

അധ്യാപകനെ പോക്‌സോ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന;  4 പേര്‍ക്കെതിരെ കേസ്‌

കണ്ണൂര്‍: പോക്‌സോ കേസിൽ കുടുക്കാൻ അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയതിനു പൊലീസ്‌ സ്വമേധയാ കേസെടുത്തു. വ്യാജ ആരോപണം ഉന്നയിച്ച്‌ അധ്യാപകനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനിയുടെ മാതാവാണ്‌ കേസിലെ ഒന്നാം പ്രതി. എടക്കാട്‌, കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകൻ സുധാകരന്‍ മഠത്തില്‍ (53), അധ്യാപകന്‍ കോളയാട്‌, ഐശ്വര്യയിലെ പി.എം.സജി(42), പിടിഎ പ്രസിഡണ്ട്‌ ഗാന്ധിനഗർ ഹൗസിംഗ്‌ കോളനിയിലെ കെ.രജ്ഞിത്ത്‌ (56) എന്നിവരാണ്‌ കേസിലെ മറ്റു പ്രതികള്‍. കടമ്പൂര്‍ സ്‌കൂള്‍ അധ്യാപകനും കോഴിക്കോട്‌ സ്വദേശിയുമായ പി.ജി.സുധിക്കെതിരെയാണ്‌ ഗൂഢാലോചന നടത്തിയതെന്നാണ്‌ കേസ്‌. ഒരു …

കാസര്‍കോട്‌ എസ്‌.ബി.ഐയിൽ  നിന്നയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ട്‌; പൊലീസ്‌ അന്വേഷണം തുടങ്ങി

കാസര്‍കോട്‌: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കാസര്‍കോട്‌ ശാഖയില്‍ നിന്നു ആര്‍ബിഐയിലേയ്‌ക്ക്‌ അയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ട്‌ കണ്ടെത്തി. അതീവ സുരക്ഷാ സന്നാഹങ്ങളോടെ മൂന്നു ദിവസം മുമ്പ്‌ അയച്ച നോട്ടുകെട്ടുകളിലാണ്‌ 500 രൂപയുടെ അഞ്ചുകള്ള നോട്ടുകള്‍ കണ്ടെത്തിയത്‌. തിരുവനന്തപുരത്തെ റിസര്‍വ്വ്‌ ബാങ്ക്‌ അധികൃതര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ കേസെടുത്തത്‌. മ്യൂസിയം പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ശക്തമായ കാവലില്‍ എത്തിച്ച നോട്ടുകെട്ടുകളില്‍ കള്ള നോട്ടുകള്‍ കടന്നുകൂടിയത്‌ കാസര്‍കോട്ട്‌ നിന്നാണെന്നു അന്വേഷണത്തില്‍ ഉറപ്പാക്കി. ഇതേ തുടര്‍ന്ന്‌ കേസ്‌ തുടര്‍ …

ഉപ്പളയില്‍ പൊലീസിനെ ആക്രമിച്ച സംഭവം; കൊലക്കേസ്‌ പ്രതിയടക്കം മൂന്നു പേര്‍ കീഴടങ്ങി

കാസർകോട്: ഉപ്പള  ഹിദായത്ത്‌ നഗറില്‍ എസ്‌ ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊലക്കേസ്‌ പ്രതിയടക്കം മൂന്നു പ്രതികള്‍ കീഴടങ്ങി. കാലിയ റഫീഖ്‌ കൊലക്കേസ്‌ പ്രതി ഉപ്പളയിലെ നൂറലി, അഫ്‌സല്‍, സത്താര്‍ എന്നിവരാണ്‌  മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയത്‌.രണ്ടാഴ്‌ച്ച മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി കാല പട്രോംളിംഗ്‌ നടത്തുകയായിരുന്ന എസ്‌ ഐ പി അനൂപ്, സിവില്‍ പൊലീസ്‌ ഓഫീസർ കിഷോര്‍ എന്നിവര്‍ക്കു നേരെയാണ്‌ അക്രമം ഉണ്ടായത്‌. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പൊലീസ്‌ ജില്ലാ …

മക്കളെ സ്‌കൂളിലേക്കയച്ച ശേഷം യുവതി ജീവനൊടുക്കി

കാസർകോട്: മക്കളെ സ്‌കൂളിലേയ്‌ക്ക്‌ അയച്ച ശേഷം മാതാവ്‌ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പൈവളിഗെ ലാല്‍ബാഗിലെ പരേതനായ അശോകന്റെ ഭാര്യ മമത (35)യാണ്‌ മരിച്ചത്‌. ആറാം ക്ലാസില്‍ പഠിക്കുന്ന പവന്‍, അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥി പ്രജ്വല്‍ എന്നിവരെ കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേയ്‌ക്ക്‌ അയച്ച ശേഷമായിരുന്നു മമത മരിച്ചത്. ഉച്ചയ്‌ക്ക്‌ ഉപ്പള ചെറുഗോളിയിലുള്ള സഹോദരന്‍ ഫോണ്‍ ചെയ്‌തപ്പോൾ എടുത്തില്ല. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ വീട്ടിലെത്തി നോക്കിയപ്പോൾ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കാണുകയുമായിരുന്നു. വാതില്‍ അടഞ്ഞു കിടന്നിരുന്നുവെങ്കിലും കുറ്റിയിട്ടിരുന്നില്ല. …

ഇനിയില്ല ഈ ഡബിൾ ഡെക്കർ കാഴ്ചകള്‍; ഡബിൾ ഡെക്കർ ബസുകള്‍ മഹാനഗരത്തോട് വിടപറയാന്‍ കാരണമെന്ത്?

വെബ്ബ് ഡെസ്ക് : മോഹന്‍ലാലിന്റെ ആര്യന്‍, അഭിമന്യു ദുല്‍ഖറിന്റെ ഒ കാതല്‍ കണ്‍മണി ഇങ്ങനെ മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമകളിലും ഗാനങ്ങളിലും ഒരു രംഗത്തിലെങ്കിലും ഈ ബസുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1937 ലാണ് ബോംബേ പൊതുഗതാഗത സംവിധാനത്തിൽ ചുവന്ന ഡബിൾ ഡക്കർ ബസുകൾ അവതരിപ്പിച്ചത്. അതിനുശേഷം അവ നഗരത്തിന്റെ തന്നെ പ്രതീകമായി മാറുകയായിരുന്നു.എട്ട് പതിറ്റാണ്ടിലേറെയായി നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന മുംബൈയിലെ പ്രസിദ്ധമായ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ ഈ ആഴ്ച നിരത്തില്‍ നിന്ന് ഇല്ലാതാകും എന്ന് ബ്രിഹൻമുംബൈ …

വ്യാപാരിയും കലാ സാംസ്കാരിക പ്രവർത്തകനുമായ പ്രതിഭാ രാജന്‍ അന്തരിച്ചു

കാസർകോട്: വ്യാപാരിയും, സാഹിത്യ, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മുദിയക്കാല്‍ കുതിരക്കോട്ടെ പ്രതിഭാ രാജന്‍ (65) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈകിട്ടു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.നിര്‍ധന കുടുംബത്തില്‍ പിറന്ന രാജന്‍ കഠിന പ്രയത്‌നത്തിലൂടെയാണ്‌ വിവിധ മേഖലകളില്‍ വിജയക്കൊടി നാട്ടിയത്‌. വയര്‍ കസേര മെടയുന്ന തൊഴിലിലായിരുന്നു ആദ്യം ഏർപ്പെട്ടത്. പിന്നീടുള്ള  രാജന്റെ  യാത്ര വിജയത്തിന്റേതായിരുന്നു.പാലക്കുന്നില്‍ പ്രതിഭ എന്ന പേരില്‍ വിവിധ സ്ഥാപനങ്ങള്‍ ആരംഭിച്ചു.സ്വകാര്യ ധനകാര്യ സ്ഥാപനവും തുടങ്ങി. ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയോടെ രാജന്‍ കലാ സാംസ്കാരിക …

മകന്‍റെ കുടുംബത്തെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം പിതാവിന്‍റെ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചത് കുടുംബ വഴക്കിനെ തുടർന്ന്

തൃശ്ശൂർ: തൃശ്ശൂരിൽ മകന്‍റെ കുടുംബത്തെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സൺ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരിൽ ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ …

പ്രശസ്ത ചിത്രകാരൻ കെ.പി വത്സരാജ് അന്തരിച്ചു

കാസർകോട്: പ്രശസ്ത ചിത്രകാരൻ കെ.പി വത്സരാജ് (58) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക ചിത്രകാരന്മാരിൽ രാജ്യത്ത് തന്നെ അറിയപ്പെടുന്നയാളാണ് കാസർകോട് കാനത്തൂർ സ്വദേശിയായ കെ.പി വത്സരാജ് . ബറോഡ സർവകലാശാലയിലെ ഫാക്കൽറ്റി ഒഫ് ഫൈൻ ആർട്സിൽ നിന്നു ഡിസ്റ്റിംഗ്ഷനോടെ ബി.എഫ് എ ബിരുദം നേടി. തുടർന്നു വിശ്വഭാരതി സർവ്വകലാശാലയിലെ കലാദവനിൽനിന്നു മാസ്റ്റർ ബിരുദധാരിയായി. ആധുനികചിത്രകലാരംഗത്ത് ശ്രദ്ധേയനായ വത്സരാജ് നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. മാഹി മലയാള കലാഗ്രാമം മുൻ പ്രിൻസിപ്പലായിരുന്നു. നിലവിൽ ചെന്നൈയിൽ ചിത്രകലാ …

മകളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 97 വർഷം കഠിന തടവ്; കുട്ടി പീഡനത്തിനിരയായത് അഞ്ചാം വയസ്സ് മുതൽ

പെരിന്തല്‍മണ്ണ: പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച്‌ അതിവേഗ കോടതി. കുട്ടിയെ അഞ്ചാംവയസ്സുമുതല്‍ അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായാണ് കേസ്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ആറു വര്‍ഷത്തോളം കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. 2019-ല്‍ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് 64-കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് …