തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു. മണ്ണുത്തി ചിറക്കേക്കോട് സ്വദേശി ജോജി (38), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (32) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ജോജിയുടെ പിതാവ് ജോണ്‍സൺ (58) ആണ് തീ കൊളുത്തിയത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. മകനും കുടുംബവും താമസിക്കുന്ന മുറിയിലേക്ക് പെട്രോളുമായി എത്തി തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സൺ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.മണ്ണുത്തി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.