നടി ഗൗതമിക്ക് വധഭീഷണി ; സ്വത്ത് തട്ടിയെടുത്തെന്നും പരാതി; പൊലീസ് അന്വേഷണം തുടങ്ങി

 ചെന്നൈ: വധഭീഷണിയുണ്ടെന്നും വ്യാജരേഖ ചമച്ച് തങ്ങളുടെ 25 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നും കാട്ടി നടി ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. അളഗപ്പൻ എന്ന കെട്ടിട നിര്‍മ്മാതാവും അയാളുടെ ഭാര്യയും തന്നെ കബളിപ്പിച്ച് ശ്രീപെരുമ്പത്തൂരിലെ ഭൂമി അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നാണ് നടിയുടെ ആരോപണം. സിനിമാ മേഖലയിൽ നിന്നുള്ള സമ്പാദ്യമുപയോഗിച്ചാണ് ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ 46 ഏക്കർ ഭൂമി  ഗൗതമി വാങ്ങിയത്. ഭൂമിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 25 കോടി രൂപയാണെന്നാണ് അവർ അവകാശപ്പെടുന്നത്. ചികിൽസാ ചെലവുകൾക്കും മകളുടെ വിദ്യാഭ്യാസത്തിനുമായി ഗൗതമി ഭൂമി വിൽക്കാൻ ശ്രമിച്ചിരുന്നു. തന്റെ പദ്ധതികളെക്കുറിച്ച് അറിഞ്ഞ്, നഗരത്തിലെ ഒരു കെട്ടിട നിര്‍മ്മാതാവ് ഇടപാട് സുഗമമാക്കാൻ സഹായം വാഗ്ദാനം ചെയ്ത് തന്നെ സമീപിക്കുകയായിരുന്നെന്നും, അയാള്‍ക്ക് നൽകിയ പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്താണ് വസ്തുവിന്റെ നിയന്ത്രണം കൈക്കലാക്കിയത് എന്നും ഗൗതമി ആരോപിച്ചു. നടിയുടെ പരാതി കൂടുതൽ അന്വേഷണത്തിനായി സെൻട്രൽ ക്രൈംബ്രാഞ്ചിന് (സിസിബി) കൈമാറി. 55 കാരിയായ ഗൗതമി 2016ൽ നടന്‍ കമൽഹാസനെ വിവാഹമോചനം ചെയ്ത്, അവരുടെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page