മക്കളെ സ്‌കൂളിലേക്കയച്ച ശേഷം യുവതി ജീവനൊടുക്കി

കാസർകോട്: മക്കളെ സ്‌കൂളിലേയ്‌ക്ക്‌ അയച്ച ശേഷം മാതാവ്‌ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പൈവളിഗെ ലാല്‍ബാഗിലെ പരേതനായ അശോകന്റെ ഭാര്യ മമത (35)യാണ്‌ മരിച്ചത്‌. ആറാം ക്ലാസില്‍ പഠിക്കുന്ന പവന്‍, അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥി പ്രജ്വല്‍ എന്നിവരെ കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേയ്‌ക്ക്‌ അയച്ച ശേഷമായിരുന്നു മമത മരിച്ചത്. ഉച്ചയ്‌ക്ക്‌ ഉപ്പള ചെറുഗോളിയിലുള്ള സഹോദരന്‍ ഫോണ്‍ ചെയ്‌തപ്പോൾ എടുത്തില്ല. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ വീട്ടിലെത്തി നോക്കിയപ്പോൾ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കാണുകയുമായിരുന്നു. വാതില്‍ അടഞ്ഞു കിടന്നിരുന്നുവെങ്കിലും കുറ്റിയിട്ടിരുന്നില്ല. മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.മമതയുടെ ഭര്‍ത്താവ്‌ അശോകന്‍ അസുഖ ബാധിതനായി രണ്ടുമാസം മുമ്പ്‌ മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമായിരിക്കും ആത്മഹത്യയ്‌ക്കു കാരണമെന്നു സംശയിക്കുന്നു. സഹോദരങ്ങള്‍: വിശ്വനാഥന്‍, മാലിനി, സുലോചന.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page