എം.പിയെ അപമാനിച്ച കരിമ്പില്‍ കൃഷ്ണന്‍ ഒറ്റുകാരന്‍, യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും; പാര്‍ട്ടി പുറത്താക്കാന്‍ തയ്യാറാകണമെന്ന് നോയല്‍
കാസര്‍കോട്: കാസര്‍കോട് ഡി.സി.സി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കെ.പി.സി.സി അംഗം കരിമ്പില്‍ കൃഷ്ണനെതിരെ യൂത്തുകേണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് രംഗത്തെത്തി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അപമാനിക്കാന്‍ ശ്രമിച്ച കരിമ്പില്‍ കൃഷ്ണനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നും എം.പിയെ ഇനിയും അപമാനിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും നോയല്‍ ഫേസ് ബുക്കിലൂടെ മുന്നറിയിപ്പുനല്‍കി. പതിനാലര വര്‍ഷം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും 10 വര്‍ഷം ഡി.സിസി ജനറല്‍ സെക്രട്ടറിയായും …