സ്വകാര്യ ബസില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; പരിശോധനക്കിടേ പ്രതി ഓടി രക്ഷപ്പെട്ടു

പയ്യന്നൂര്‍: ബസില്‍ നിന്നും 3000 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ഷിജിന്‍കുമാറിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധനക്ക് എത്തിയത്. മംഗളൂരു ഭാഗത്തുനിന്നും എത്തിയ സ്വകാര്യ ബസ് കൈകാട്ടി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിവച്ച നിലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. അതിനിടേ പ്രതി ഇറങ്ങിയോടി. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനീത്, ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page