പയ്യന്നൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. പയ്യന്നൂര്‍ കാനായി കാനം സ്വദേശി സനൂപിന്റെ ഭാര്യ ലിബിഷ(21)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. യുവതി പെണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. യുവതിയുടെ ആദ്യ പ്രസവമായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് സൂചന. ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പരിയാരം പനങ്ങാട്ടൂര്‍ കെ.വി ചന്ദ്രന്‍ സ്മാരക കലാസമിതിക്ക് സമീപം താമസിക്കുന്ന ഭാസ്‌കരന്റെയും ലതയുടെയും മകളാണ്. സഹോദരന്‍ വിപിന്‍ വിദേശത്താണ്.