വാക്ക് തര്‍ക്കത്തിനിടെ പെയിന്ററെ തള്ളിയിട്ടു കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍
കാസര്‍കോട്: വാക്കു തര്‍ക്കത്തിനിടയില്‍ പെയിന്ററെ തള്ളിയിട്ടു കൊന്നു. അയല്‍വാസി കസ്റ്റഡിയിലായി. കേളുഗുഡ്ഡെ, അയ്യപ്പനഗര്‍ സ്വദേശി കെ സദാനന്ദ (64)യാണ് മരിച്ചത്. തള്ളിയതിനെ തുടര്‍ന്ന് നിലത്ത് വീണു ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ സൂരജാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഈ മാസം 26 ന് രാത്രിയിലാണ് സദാനന്ദന്റെ മരണത്തിനു ഇടയാക്കിയ സംഭവം ഉണ്ടായത്. രാത്രിയില്‍ മദ്യ ലഹരിയില്‍ ഇരുവരും വാക്കു തര്‍ക്കം ഉണ്ടാവുകയും ഇതിനിടയില്‍ സദാനന്ദനെ സൂരജ് തള്ളിയിടുകയായിരുന്നു. നിലത്തു വീണ സദാനന്ദയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിച്ചിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ അടുത്തദിവസം രാവിലെ രക്തം ഛര്‍ദ്ദിച്ചതോടെ നേരത്തെ ചികിത്സ തേടിയ സ്വകാര്യ ആശുപത്രില്‍ വീണ്ടും പ്രവേശിപ്പിച്ചു. തലയ്ക്കകത്തു പരിക്കുണ്ടെന്നും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായി തുടര്‍ന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും 8.30 മണിയോടെ മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ: പരേതയായ പാര്‍വ്വതി. മക്കള്‍: ആശാലത, ജിതേഷ്. മരുമകന്‍: വിവേക്(പുത്തൂര്‍). സഹോദരന്‍: പരേതനായ ശിവാനന്ദ.