ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തി, യുവാവിന്റെ വൃഷണം നീക്കം ചെയ്തു; എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍

കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാല്‍ സ്വദേശി ഗിരീഷിന്റെ വൃഷണം ആണ് നീക്കം ചെയ്തത്. ഇപ്പോള്‍ ഏഴുന്നേറ്റ് നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഗിരീഷ് പറയുന്നത്. എന്നാല്‍ എല്ലാവിധ ചികിത്സയും നല്‍കിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു. സെപ്തംബര്‍ 13 നാണ് ഹെര്‍ണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ …

സീറ്റിലിരുന്ന യാത്രക്കാരന്‍റെ കയ്യിൽ ഏൽപ്പിച്ച കുഞ്ഞിനെ മറന്ന് ദമ്പതികൾ ഇറങ്ങിപ്പോയി; കൈക്കുഞ്ഞുമായി യാത്രക്കാരൻ പെരുവഴിയിൽ;കെ.എസ്.ആർ.ടി.സി ബസിലെ നാടകീയ രംഗങ്ങൾ ഇങ്ങിനെ

കാസർകോട്: ബസ്സിൽ യാത്രക്കാരന്‍റെ കൈയിൽ ഏല്‍പ്പിച്ച കുഞ്ഞിനെ മറന്ന്‌ ദമ്പതികള്‍ മറ്റു രണ്ടു മക്കളുമായി രണ്ടു സ്റ്റോപ്പുകളില്‍ ഇറങ്ങിപ്പോയി. ഇറങ്ങേണ്ട സ്ഥലമായിട്ടും കുഞ്ഞിനെ ഏറ്റുവാങ്ങാൻ അമ്മ എത്താത്തതിനെ തുടർന്ന് വലഞ്ഞ യാത്രക്കാരൻ  കുട്ടിയെ പൊലീസിനെ ഏല്‍പ്പിച്ചു. പിന്നീട്‌ മാതാപിതാക്കളെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം  സന്ധ്യയോടെ കാസര്‍കോട്ടേക്ക്‌ പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിലാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഒരു വയസു പ്രായമുള്ള പെണ്‍കുഞ്ഞും മറ്റു രണ്ടുകുട്ടികളുമായാണ്‌ ദമ്പതികള്‍ ഉപ്പളയില്‍ നിന്നു ബസ്‌ കയറിയത്‌. ഇരിക്കാന്‍ സീറ്റു കിട്ടാത്തതിനാല്‍ ഒരു …

ആക്രി സാധനങ്ങള്‍ വാങ്ങാനെത്തി; വീട്ടിലെ ഡ്രില്ലിംഗ് മെഷീന്‍ മോഷ്ടിച്ചു; രണ്ടു പേര്‍ കയ്യോടെ പിടിയില്‍

കാസര്‍കോട്: ആക്രി സാധനങ്ങള്‍ വാങ്ങാനെത്തി വീട്ടില്‍ നിന്ന് ഡ്രില്ലിംഗ് മെഷീന്‍ കവര്‍ന്ന രണ്ടുപേരെ പൊലീസ് കയ്യോടെ പിടികൂടി. ചട്ടഞ്ചാല്‍, ബെണ്ടിച്ചാല്‍ ബാലനടുക്കം സ്വദേശിയും ഇപ്പോള്‍ മധൂര്‍, പട്ള, കുറുപ്പനടുക്കത്തു താമസക്കാരനുമായ മുജിബ് റഹ്‌മാന്‍(26) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. മുജീബ് റഹ്‌മാനെ കോടതി റിമാന്റു ചെയ്തു. ഇന്നലെ ബേത്തൂര്‍പ്പാറയിലെ ഇലക്ട്രീഷ്യന്‍ രാകേഷിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്നാണ് ഡ്രില്ലിംഗ് മെഷീന്‍ മോഷ്ടിച്ചത്. പെട്ടി ഓട്ടോയുമായി ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു മുജീബ് റഹ്‌മാന്‍. …

ബാറിന് മുന്നില്‍ സമാന്തര കൊച്ചു ബാര്‍; പെഗ് അടിസ്ഥാനത്തില്‍ മദ്യം വില്‍പന നടത്തുന്ന യുവാവിനെ എക്‌സൈസ് കയ്യോടെ പിടികൂടി

കാസര്‍കോട്: ബാറിന്റെ മുന്നില്‍ സമാന്തരമായി കൊച്ചു ബാറാക്കി കടയില്‍ മദ്യ വില്‍പന നടത്തുകയായിരുന്ന യുവാവിനെ എക്‌സൈസ് കയ്യോടെ പൊക്കി. നെല്ലിക്കുന്ന് സ്വദേശി എല്‍ രജനീഷി(35)നെയാണ് മദ്യം സഹിതം പിടികൂടിയത്. പരാതിയെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ ജെ.കെ ബാറിന് മുന്നിലെ കടയിലാണ് മദ്യം വില്‍പ്പന നടത്തിവരുന്നത്. കടയില്‍ വെച്ച് ആളുകള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പെഗ് അടിസ്ഥാനത്തിലാണ് …

വിവാഹമോചനം ആവശ്യപ്പെടാന്‍ അതിവിചിത്രമായ കാരണങ്ങൾ;  അഭിഭാഷക പങ്കുവെച്ച വിവാഹമോചനത്തിനുള്ള കാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ  വൈറൽ

മുംബൈ: താന്യ അപ്പച്ചു കൗൾ എന്ന മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക അടുത്തിടെ വിവാഹമോചനം തേടുന്നതിന്റെ അസാധാരണമായ കാരണങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത് വൈറൽ ആയിരിക്കുകയാണ്. വിവാഹ മോചനത്തിന് ചില കാരണങ്ങൾ സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെങ്കിൽ തീർത്തും വിചിത്രമായി മറ്റു കാരണങ്ങളും ഉണ്ടെന്ന് ഇവർ പറയുന്നു.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഭർത്താവ് തനിക്ക് വേണ്ടത്ര സമയം നൽകുന്നില്ലെന്ന് തോന്നിയതിനാലാണ് ഒരു സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് കൗൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഹണിമൂൺ സമയത്ത് തന്റെ …

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി  യുവാവ്‌ അറസ്റ്റില്‍; കഞ്ചാവ് കടത്തിന്‍റെ ആസൂത്രണം ജയിലിൽ

കാസർകോട്: കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന രണ്ടാമൻ  ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10. 40 ന്‌ കാസ‍ർകോട് മഞ്ചേശ്വരം ബായിക്കട്ടയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്.കണ്ണൂര്‍ കൂത്തുപറമ്പ്‌  കണ്ണവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ റൈഫ്‌ ബഷീര്‍ (31)ആണ്‌ അറസ്റ്റിലായത്‌. ഓടി രക്ഷപ്പെട്ട ആള്‍ക്കായി തെരച്ചിൽ തുടരുകയാണ്.കാഞ്ഞങ്ങാട്‌ ഡിവൈ.എസ്‌.പി പി ബാലകൃഷ്‌ണന്‍ നായര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ കഞ്ചാവ് പിടികൂടിയത്.  ഡിവൈ.എസ്‌.പിയുടെ സ്‌ക്വാഡ്‌ അംഗങ്ങളായ എ.എസ്‌.ഐ അബൂബക്കര്‍ കല്ലായി, സിപിഒമാരായ ഷാജു, ദിനേശ്‌, ഷജീഷ്‌ …

ബൈക്കിടിച്ചു പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു

കാസര്‍കോട്; ബൈക്കിടിച്ചു പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഹൊസങ്കടിയിലെ കാല്‍നടയാത്രികന്‍ മരിച്ചു. ഹൊസങ്കടി എ.കെ.ജി മന്ദിരത്തിന് സമീപത്തെ വിശ്വനാഥ ഷെട്ടിഗാര്‍(67) ആണ് മരിച്ചത്. ഈമാസം 10 ന് രാത്രിയില്‍ വീട്ടിലേക്ക് വരുമ്പോള്‍ അംഗടിപദവില്‍ വച്ചാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉമാവതിയാണ് ഭാര്യ. ലിങ്കപ്പ ഷെട്ടിഗാര്‍, സീത എന്നിവര്‍ സഹോദരങ്ങളാണ്.

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറി അപകടം;ഒഴിവായത് വൻ ദുരന്തം: അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് പൊലീസുകാർ മുങ്ങി

കണ്ണൂർ: കണ്ണൂരിൽ  പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി അപകടം. നഗരത്തിൽ കാൽടെക്സ് ജംഗ്ഷനിലെ പെട്രോൾ പമ്പിലേക്കാണ് പൊലീസിന്‍റെ ബെലോറോ ജീപ്പ് ഇടിച്ച് കയറിയത്. പമ്പിലുണ്ടായിരുന്ന ഇന്ധനം നിറച്ച് കഴിഞ്ഞ കാർ ഇടിച്ചു പൊലീസ് വാഹനം തെറിപ്പിച്ചു.ജീവനക്കാർ ഓടി മാറിയതിനാൽ ജീവാപായം ഒഴിവായി. പമ്പിലെ യന്ത്ര സാമഗ്രികൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു.അപകടം ഉണ്ടായതിന് പിന്നാലെ പൊലീസുകാർ സ്ഥലത്ത് നിന്ന് മുങ്ങിയതായി ജീവനക്കാർ പറഞ്ഞു.രണ്ട് പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും യൂണിഫോമിലായിരുന്നില്ല. ഇടിച്ചു കയറിയ വാഹനം തുരുമ്പെടുത്ത നിലയിലുള്ളതാണ്.ബമ്പർ പ്ലാസ്റ്റിക് …

കരിവെള്ളൂരിന്റെ ബഹുമുഖ പ്രതിഭ ഏ.വി പ്രഭാകരന്‍ മാഷ് ഇനി ഓര്‍മ

കാസര്‍കോട്: കരിവെള്ളൂരിലെ സാമൂഹ്യ രാഷ്ട്രീയ കലാരംഗത്ത് കഴിഞ്ഞ 60 വര്‍ഷത്തിലധികമായി നിറഞ്ഞു നിന്ന റിട്ട അധ്യാപകനും ബഹുമുഖ പ്രതിഭയും പൗരപ്രമുഖനുമായ ഏവി പ്രഭാകരന്‍ മാഷ് (83)ഇനി ഓര്‍മ. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം രോഗത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും സന്നദ്ധ പ്രവര്‍ത്തനവും സംയോജിപ്പിച്ചു കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നതില്‍ നിശ്ശബ്ദമായി കഴിഞ്ഞ 65 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച മാഷിനെ എല്ലാവരും സമ്പൂര്‍ണ്ണ മനുഷ്യന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ചിത്രരചന, ശില്‍പനിര്‍മാണം, ഫോട്ടോഗ്രാഫി, മേക്കപ്പ്, …

പലസ്തീനിയന്‍ പൗരത്വം ആരോപിച്ച് അമേരിക്കയില്‍ ആറുവയസുകാരനെ കുത്തിക്കൊന്നു; 26 പ്രാവശ്യമാണ് കുട്ടിക്ക് നെഞ്ചില്‍ കുത്തേറ്റത്

വാഷിംഗ്ടണ്‍ ഡിസി: പലസ്തീനിയന്‍ പൗരത്വത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനും പരിക്കേറ്റു. 26 പ്രാവശ്യമാണ് കുട്ടിക്ക് കുത്തേറ്റത്. കുട്ടിയുടെ മാതാവിന്റെ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. പ്രതി ജോസഫ് സ്യൂബയെ പൊലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ കുട്ടിയുടെ മാതാവ് തലനാരിഴയ്ക്കാണ് അക്രമിയില്‍ നിന്നും രക്ഷപെട്ടത്. മാതാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ശനിയാഴ്ച പുലര്‍ച്ചെ ചിക്കാഗോയിലാണ് സംഭവം. രണ്ടുപേരും മുസ്ലീം മതവിശ്വാസികളായതിനാലാണ് ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടിവന്നതെന്നാണ് വിവരം. …

കോളേജ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി കൂട്ട ബലാൽസംഗത്തിനിരയാക്കിയെന്ന് പരാതി; 4 പേർക്കെതിരെ കേസ്,  ഒരാൾ അറസ്റ്റിൽ

ബംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി ആരോപണംബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.കോളേജില്‍നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍മുറിയിലെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. പിന്നാലെ ബലപ്രയോഗത്തിലൂടെ ഓട്ടോയില്‍ കയറ്റി കൊപ്പാളിലെ ഹോട്ടലിലേക്ക് …

മകൻ മരിച്ച വിവരമറിഞ്ഞ് ആശുപത്രിയിൽ കുഴഞ്ഞു വീണ അമ്മയും മരിച്ചു; നാടിന് വേദനയായി അമ്മയുടേയും മകൻ്റെയും വേർപാട്

കാസർകോട്:ചികിത്സയിലായിരുന്ന മകൻ മരിച്ച വിവരമറിഞ്ഞ് കുഴഞ്ഞ് വീണ അമ്മയും മരിച്ചു.കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തളങ്കര കൊറക്കോട് നാഗർക്കട്ട സ്വദേശിയും ജില്ലാ പഞ്ചായതിലെ ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരനുമായിരുന്ന മഞ്ജുനാഥൻ (36) ആണ് കാസർകോട് ജനറൽ ആസ്പത്രിയിൽ കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ മഞ്ജുനാഥൻ മരിച്ചു.മകന്റെ മരണ വിവരം ആശുപത്രി അധികൃതർ അമ്മയെ അറിയിച്ചു. അൽപം കഴിഞ്ഞതോടെ അമ്മ സുന്ദരി (56) ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

വെള്ളക്കെട്ടിന് ശമനമില്ല;കഴക്കൂട്ടം ടെക്നോ പാർക്കിലെ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി;തിരുവനന്തപുരത്ത് ഖനനത്തിനും നിയന്ത്രണം

തിരുവനന്തപുരം:വെള്ളപ്പൊക്കത്തെ തുടർന്ന് ടെക്നോ പാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടം മേഖലയിലെ ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ അടച്ചിട്ടു. മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി. സബ് സ്റ്റേഷന് സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ് സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ് സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള , യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്നും ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില …

സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി; വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. വാട്ടര്‍ സല്ല്യൂട്ട് നല്‍കി കപ്പലിനെ ബര്‍ത്തിലേക്ക് സ്വീകരിച്ചു. നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു.കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്‌നുകളുമായി ചൈനയില്‍ നിന്നുളള ഷെന്‍ഹുവായ് എത്തിയത്. 100 മീറ്റര്‍ …

ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വർ​ഗീയ ചേരിതിരിവിന് ശ്രമം: കെ.സുരേന്ദ്രൻ

കാസർ​കോട്: സംസ്ഥാനത്ത് ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വിഭാ​ഗത്തിന്റെ വോട്ട് നേടുകയാണ് ഹമാസ് അനുകൂല പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കാസർ​ഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടി പോലും ഇതിന് നേതൃത്വം നൽകുന്നത് കേരളത്തിലെ ക്രമസമാധാനം തകർക്കും. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മുസ്ലിം മതമൗലികവാദികൾ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. പാലസ്തീന്റെ പേരും …

മംഗളൂരു റെയിൽവേ സ്റ്റേഷനിൽ കന്നഡക്ക് പകരം മലയാളത്തിൽ എഴുതിയ ബോർഡ് സ്ഥാപിച്ചു;പ്രതിഷേധത്തിന് പിന്നാലെ നീക്കം ചെയ്ത് റെയിൽവേ;മംഗളൂരുവിൽ മുറുകുന്ന ബോർഡ് വിവാദം

മംഗളൂരു;  മംഗളൂരു ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ ദക്ഷിണ റെയിൽവേ അധികൃതർ  സ്ഥാപിച്ച ബോർ‍ഡ് വിവാദമായതിന് പിന്നാലെ നീക്കം ചെയ്തു.ഇംഗ്ലീഷ്,ഹിന്ദി,ഭാഷകൾക്ക് പുറമെ മലയാളത്തിൽ കൂടെ വിവരം രേഖപ്പെടുത്തിയ ബോർഡിൽ  കന്നഡ ഭാഷയിൽ വിവരം രേഖപ്പെടുത്താത്തത് ആണ് പ്രതിഷേധത്തിനിടയാക്കിയത്.’മംഗളൂരു ജംഗ്ഷൻ റണ്ണിംഗ് റൂം’ എന്നെഴുതിയ ബോർഡാണ് വിവാദത്തിന് ആധാരം. റെയിൽവേ യൂണിയൻ അംഗങ്ങൾ പുതിയ പരസ്യബോർഡ് കണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയും പാലക്കാട് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇക്കാര്യം സജീവ ചർച്ചയാവുകയും ചെയ്തു.പൊതുജനങ്ങളുടെയും റെയിൽവേ …

20കാരി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ;ബിരുദ വിദ്യാർത്ഥിനി മരിച്ചത് പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണമെന്ന് ബന്ധുക്കൾ;പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര എരോലിലെ സജീവ രാമയ്യ ഷെട്ടി എന്ന സജീവയുടെ മകൾ മേഘ (20 )യാണ് മരിച്ചത്. ചട്ടഞ്ചാൽ എം.ഐ.സി കോളേജിലെ ബി.എസ്.സി മാത്തമാറ്റിക്സ് അവസാന വർഷവിദ്യാർത്ഥിനിയാണ്. പഠിക്കാനുള്ള ബുദ്ധിമുട്ടും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള വിഷമവും മൂലം ജീവനൊടുക്കിയതാകാമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പിതാവ് ജോലിക്ക് പുറത്തേക്കും, മാതാവ്  ബന്ധു വീട്ടിലും പോയ സമയത്താണ് സംഭവം.അമ്മ പുറത്തേക്ക് പോകുമ്പോൾ മുറിയിൽ …

ശക്തമായ ഇടിമിന്നലിൽ വീടിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു; കാസർകോട് , കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കോഴിക്കോട് ചെക്യാട് കണ്ടിവാതുക്കൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.മിന്നലിന്റെ ആഘാതമേറ്റ മേരിയും, മകൻ പ്രിൻസും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. ടി വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. അയൽ വീട്ടുകാർക്കും മിന്നലേറ്റു. സമീപത്തെ ട്രാൻസ്ഫോമറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകൾ …