ബൈക്കിടിച്ചു പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു
കാസര്‍കോട്; ബൈക്കിടിച്ചു പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഹൊസങ്കടിയിലെ കാല്‍നടയാത്രികന്‍ മരിച്ചു. ഹൊസങ്കടി എ.കെ.ജി മന്ദിരത്തിന് സമീപത്തെ വിശ്വനാഥ ഷെട്ടിഗാര്‍(67) ആണ് മരിച്ചത്. ഈമാസം 10 ന് രാത്രിയില്‍ വീട്ടിലേക്ക് വരുമ്പോള്‍ അംഗടിപദവില്‍ വച്ചാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉമാവതിയാണ് ഭാര്യ. ലിങ്കപ്പ ഷെട്ടിഗാര്‍, സീത എന്നിവര്‍ സഹോദരങ്ങളാണ്.