20കാരി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ;ബിരുദ വിദ്യാർത്ഥിനി മരിച്ചത് പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണമെന്ന് ബന്ധുക്കൾ;പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര എരോലിലെ സജീവ രാമയ്യ ഷെട്ടി എന്ന സജീവയുടെ മകൾ മേഘ (20 )യാണ് മരിച്ചത്. ചട്ടഞ്ചാൽ എം.ഐ.സി കോളേജിലെ ബി.എസ്.സി മാത്തമാറ്റിക്സ് അവസാന വർഷവിദ്യാർത്ഥിനിയാണ്. പഠിക്കാനുള്ള ബുദ്ധിമുട്ടും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള വിഷമവും മൂലം ജീവനൊടുക്കിയതാകാമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പിതാവ് ജോലിക്ക് പുറത്തേക്കും, മാതാവ്  ബന്ധു വീട്ടിലും പോയ സമയത്താണ് സംഭവം.അമ്മ പുറത്തേക്ക് പോകുമ്പോൾ മുറിയിൽ ഫോൺ നോക്കിയിരിക്കുകയായിരുന്നു മേഘ. പഠിക്കണമെന്ന് ഉപദേശിച്ചായിരുന്നു മാതാവ് വീട്ടിൽ നിന്നും പോയത്. പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന്  മേഘ നേരത്തെ പറഞ്ഞിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. വീട്ടുകാർ വൈകീട്ട് തിരിച്ചെത്തിയപ്പോൾ കിടപ്പ് മുറിയുടെ വാതിൽ തുറന്നില്ല. ഇതേ തുടർന്ന് വാതിൽ വെട്ടി പൊളിക്കുകയായിരുന്നു. ഫാനിൽ ഏണി ചാരിവെച്ച നിലയിലായിരുന്നു.ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട മേഘയെ ഉടനെ തന്നെ  ഉദുമ ആശുപത്രിയിലെത്തിരുന്നുവെങ്കിലും മരിച്ചു. മേൽപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.പോസ്റ്റ് മോ‍ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page