ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തി, യുവാവിന്റെ വൃഷണം നീക്കം ചെയ്തു; എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍

കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാല്‍ സ്വദേശി ഗിരീഷിന്റെ വൃഷണം ആണ് നീക്കം ചെയ്തത്. ഇപ്പോള്‍ ഏഴുന്നേറ്റ് നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഗിരീഷ് പറയുന്നത്. എന്നാല്‍ എല്ലാവിധ ചികിത്സയും നല്‍കിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു. സെപ്തംബര്‍ 13 നാണ് ഹെര്‍ണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 10.30 ഓടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ മുതല്‍ വേദനയുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. സര്‍ജറിയുടെ വേദനയായിരിക്കുമെന്നാണ് അപ്പോള്‍ കരുതിയത്. ഇക്കാര്യം ഡ്യൂട്ടി നഴ്‌സിനെ വിവരം അറിയിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നതു വരെ ഒരു ഡോക്ടര്‍ പോലും വന്ന് നോക്കിയില്ലെന്നും ഗിരീഷ് പറഞ്ഞു. മുറിവ് പരിശോധിക്കുകയോ വേദനയുടെ കാര്യം തിരക്കുകയോ ചെയ്തില്ല. ശസ്ത്രക്രിയക്ക് ശേഷം വൃഷ്ണത്തില്‍ നീരുവച്ചു. അസഹ്യമായ വേദന തുടര്‍ന്നു. സ്റ്റിച്ച് അഴിക്കാന്‍ ചെന്നപ്പോള്‍ സ്‌കാന്‍ ചെയ്തു. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ തന്നെ പ്രശ്‌നം വ്യക്തമായിരുന്നു. പുറത്ത് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് വൃഷണം നീക്കം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചത്. സ്റ്റിച്ച് എടുക്കുന്ന സമയത്ത് നടത്തിയ സ്‌കാനില്‍ പ്രശ്‌നം വ്യക്തമായിട്ടും ഡോ. ജുബേഷ് ആരോഗ്യ സ്ഥിതി മറച്ചുവെച്ചു. ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയിടത്ത് പഴുപ്പു കൂടിയതിനെ തുടര്‍ന്ന് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.
ഡോ.ജുബേഷ് ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമുണ്ട്. ആരോഗ്യവകുപ്പിലെ ക്ലര്‍ക്കാണ് ഗിരീഷ്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാലുവര്‍ഷം ജോലി ചെയ്തിട്ടുമുണ്ട്. അതേ സ്ഥാപനത്തില്‍ നിന്നാണ് ഗിരീഷാണ് ഈ ദുരിതം നേരിടേണ്ടി വന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മൊഴി പോലും എടുത്തില്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും വയനാട് ഡി.എം.ഒ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page