നിത്യാനന്ദ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പൽ, ലക്‌ചറർ നിയമനങ്ങൾ റദ്ദാക്കി; റദ്ദാക്കിയത് യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനാൽ
കാസർകോട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പാൾ, ലക്‌ചറർ നിയമനങ്ങള്‍ റദ്ദാക്കി. പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യൻ തോമസ്, ഇലക്‌ട്രിക്കൽ ലക്‌ചറർ ഷൈജിജോസ്, ട്രേഡ്‌സ്‌മാൻ രാഹുൽ, വാച്ചുമാനായ ജിതേഷ് എന്നിവരുടെ നിയമനമാണ് എ ഐ സി ടി ഇ റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്.ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രയുടെ കീഴിലാണ് നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജ്. പ്രവര്‍ത്തിക്കുന്നത്. 2021ല്‍ മാനേജ്‌മെന്റിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെക്രട്ടറിയായ ടി പ്രേമാനന്ദനെയും മറ്റു ഭാരവാഹികളെയും അവഗണിച്ചുകൊണ്ടു പോളിടെക്‌നിക്ക് കോളേജിന്‍റെ അന്നത്തെ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ കെ എല്‍ നിത്യാനന്ദ …