സ്വവർഗ വിവാഹത്തിന് നിയമ സാധുത ഉണ്ടാകുമോ?  നിർണ്ണായക സുപ്രീം കോടതി  വിധി  ഇന്ന്

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹരജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.ഇക്കാര്യത്തില്‍ പത്തിലേറെ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കുന്ന നിയമം 2018ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കിയിരുന്നില്ല. സ്വത്തു കൈമാറ്റം, ബാങ്ക് അക്കണ്ട് നോമിനിയെ നിശ്ചയിക്കല്‍, സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം എന്നിവയിലൊന്നും സ്വാഭാവികമായും ഇവര്‍ക്ക് നിയമപരമായി അവകാശമില്ല. ഇതോടെയാണ് നിയമം മുഖേന, വിവാഹം സാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതരായ സ്വവര്‍ഗാനുരാഗികളും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മെയ് മാസത്തില്‍ പത്ത് ദിവസമാണ് സുപ്രീം കോടതി കേസില്‍ വാദം കേട്ടത്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നത് പരമ്പരാഗത കുടുംബസങ്കല്പങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. സ്വവർഗ്ഗ പ്രേമികളുടെ സംഘടനകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page