Thursday, June 13, 2024
Latest:

അമ്മക്ക് ഒപ്പം ജ്വല്ലറിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ജ്വല്ലറി ഉടമക്ക് മർദ്ദനം;കേസ്സെടുത്ത് പൊലീസ്

മംഗളൂരു: അമ്മക്കൊപ്പം ജ്വല്ലറിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ജ്വല്ലറി ഉടമയെ അമ്മയും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തു.കർണാടകയിലെ ചിക്മംഗളൂരു തരികെരെ ടൗണിലെ എം.ജി റോഡിലെ ജ്വല്ലറിയിലാണ് സംഭവം. ജ്വല്ലറി ഉടമയായ അമീറിനാണ് മർദ്ദനമേറ്റത്.മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.സംസാരിക്കാനെന്ന വ്യാജേന പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.ഉടനെ പെൺകുട്ടി ഇക്കാര്യം അമ്മയോട് പറയുകയും അമ്മ ചെരിപ്പൂരി അടിക്കുകയും ചെയ്തു.പിന്നാലെ നാട്ടുകാരും പ്രതിയെ ആക്രമിച്ചു. ആൾക്കൂട്ട ആക്രമണത്തിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.പിന്നീടാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് മർദ്ദനം എന്ന് വ്യക്തമായത്.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ തരികെരെ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page