മത്സ്യതൊഴിലാളി വിഷം കഴിച്ചു മരിച്ചു

കാസർകോട്: ഭാര്യാവീട്ടില്‍ വച്ച്‌ വിഷം കഴിച്ച്‌ അവശനിലയിൽ  ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളി മരിച്ചു. കോട്ടിക്കുളം, കെ.കെ.വളപ്പിലെ പരേതനായ ബാലന്റെ മകന്‍ ബി.രാജേഷ്‌ (39)ആണ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌. മിനിഞ്ഞാന്നു വൈകുന്നേരം കീഴൂരിലെ ഭാര്യാവീട്ടില്‍ വച്ചാണ്‌ വിഷം കഴിച്ചത്‌. സംഭവത്തില്‍ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ഭാര്യ: സൈന. മക്കള്‍: ശ്രീബാല, ശ്രീദേവ്‌. സഹോദരങ്ങള്‍: ധനേഷ്‌, രതീഷ്‌.

സ്കൂളിൽ തോക്കുമായെത്തി വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; വെടിവെയ്പ്പ് നടന്നത് തൃശ്ശൂരിൽ; പൂർവ്വ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് …

പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തി

ബാംഗളൂരു: പ്രണയത്തില്‍ നിന്നു പിന്‍മാറിയ യുവതിയെ കഴുത്തറുത്തു കൊന്നു. കർണാടക ഹാസനിലെ എഞ്ചിനീയറിംഗ്‌ കോളേജ്‌ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി സുചിത്ര (21)യെയാണ്‌ കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ ഇതേ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന തേജസ്‌ എന്നയാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  ഐ.ടി കമ്പനിയില്‍ ജോലിക്കാരനാണെന്നു പറഞ്ഞാണ്‌ തേജസ്‌ സുചിത്രയുമായി അടുത്തത്. എന്നാല്‍ ഹോം ഡെലിവറി സ്ഥാപനത്തിലാണ്‌ ജോലി ചെയ്യുന്നതെന്ന് സുചിത്ര പിന്നീട് അറിഞ്ഞു. ഇതേ തുടർന്ന് …

ബേഡകം പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതുവരെ രജിസ്ട്രർ ചെയ്തത് 15 പോക്സോ കേസുകൾ

കാസർകോട് : കാസർകോട് ബേഡകത്ത് പതിനഞ്ചുകാരിയായ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കുണ്ടൂച്ചിയിലെ സത്യ (40) നെയാണ്‌ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തത്‌. ഇയാളെ കോടതി രണ്ടാഴ്‌ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു നേരത്തെ ബേഡകം പൊലീസ്‌ പതിനഞ്ചു കേസുകളാണ്‌ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. ഇതില്‍ ആറു കേസുകളില്‍ പട്ടികജാതി-വര്‍ഗ്ഗ നിയമം ചുമത്തിയതിനാലാണ്‌ എസ്‌.എം.എസിനു കൈമാറിയത്‌. കേസുകളിലെ മറ്റു പ്രതികള്‍ക്കായി …

ഇടവിട്ടുള്ള അധ്യാപകരുടെ സ്ഥലമാറ്റം വിദ്യാഭ്യാസത്തെ ബാധിക്കുന്നു; മുഖ്യമന്ത്രിക്ക്‌ പരാതിയുമായി പ്ലസ്‌ടു വിദ്യാര്‍ത്ഥിനി

കാസർകോട്‌: അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം പഠനത്തെ ബാധിക്കുന്നെന്നു വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി.നവകേരള സദസ്സില്‍ നേരിട്ടെത്തി ഹൊസ്‌ദുര്‍ഗ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു സയന്‍സ്‌ വിദ്യാര്‍ഥിനിയായ പി.വി.റിയാരാജാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപകരെ ഒരു അധ്യയന വര്‍ഷമെങ്കിലും ഒരേ സ്‌കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നും, ഇടയ്‌ക്കിടെയുള്ള സ്ഥലംമാറ്റം  വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പഠിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ സ്ഥലം മാറിപ്പോയ അധ്യാപകരെ ഫോണ്‍ ചെയ്‌ത്‌ ചോദിക്കേണ്ട അവസ്ഥപോലും ചില സാഹചര്യങ്ങളില്‍ ഉണ്ടാകാറുണ്ടെന്നും ,അടുത്ത …

ആശുപത്രി ലിഫ്‌റ്റില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം; പ്രതിക്കായി അന്വേഷണം തുടങ്ങി

കാസർകോട്: മാതാവിനൊപ്പം ഡോക്‌ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്‌റ്റിനകത്ത്‌ പീഡിപ്പിക്കുവാന്‍ ശ്രമം. സംഭവത്തില്‍ കുമ്പള പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ഇന്നലെയാണ്‌ കേസിനാസ്‌പദമായ സംഭവം. മാതാവ്‌ മരുന്നു വാങ്ങുവാന്‍ പോയ സമയത്ത്‌ പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ്‌ ലിഫ്‌റ്റ്‌ കാണിക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയാണ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറയുന്നു.മാതാവ്‌ മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. അന്വേഷിക്കുന്നതിനിടയിലാണ്‌ മകളെ ലിഫ്‌റ്റിനു സമീപത്തു കണ്ടത്‌. തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച …

കാസർകോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: കാസർകോട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതം പോലും മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തളങ്കര കടവത്ത് പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് അഷ്റഫ് (40) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. മാതാവ്: ഹവ്വാബി. ഭാര്യ നിഷാന. മക്കള്‍ : സഹീദ്, സിയാദ്, സഹ്റ. സഹോദന്‍: അഫ്‌സല്‍ (അബുദാബി). മയ്യിത്ത് നാട്ടിലെത്തിച്ചു സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയിലേക്ക് വീണ് മധ്യവയസ്‌ക്കന്‍  മരിച്ചു

കാസർകോട്: വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. മാലോം കൊന്നക്കാട്  ചെരുംമ്പകോട്  താമസിക്കുന്ന കുറ്റിയാട്ട് ഹൗസില്‍ കണ്ണന്റെ മകന്‍ബാലന്‍ (52)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെരുംമ്പകോടുള്ള മുളമൂട്ടില്‍ എസ്റ്റേറ്റില്‍ നിന്ന് റബ്ബര്‍ മരത്തില്‍ കുടുങ്ങികിടന്ന മറ്റൊരു റബ്ബര്‍ മരത്തിന്റെ കൊമ്പ്, മുളയുടെ തോട്ടി കൊണ്ട് വലിച്ചിടവെ മരത്തിന്റെ കൊമ്പ് നിലത്ത് വീണ് തെറിച്ച് തലയിലിടിച്ചാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.

യുദ്ധഭൂമിയിൽ പിറന്ന കുഞ്ഞുങ്ങൾ ഈജിപ്തിലേക്ക്; മാസം തികയാതെ പിറന്ന 28 കുഞ്ഞുങ്ങളെ ഗസ്സയിൽ നിന്ന് ഡോക്ടർമാർ ഈജിപ്തിലേക്ക് മാറ്റി

വെബ് ഡെസ്ക്:ഈജിപ്തിലെ ടെലിവിഷൻ ഫൂട്ടേജുകളും പാലസ്തീൻ ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടുകളും അനുസരിച്ച് ഗാസയിൽ നിന്ന് മാസം തികയാതെ പിറന്ന 28 കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി ഈജിപ്തിലേക്ക് തിങ്കളാഴ്ച മാറ്റി. റഫ അതിർത്തിയില്‍ ഈജിപ്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലൻസിനുള്ളിൽ നിന്ന് കുഞ്ഞുങ്ങളെ ശ്രദ്ധാപൂർവം മൊബൈൽ ഇൻകുബേറ്ററുകളിലേക്ക് മാറ്റി. ഗാസയിലെ ഉപരോധിക്കപ്പെട്ട അൽ ഷിഫ ഹോസ്പിറ്റലിൽ നിന്ന് തെക്കൻ ഗാസയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് ഒഴിപ്പിക്കലിന്റെ ആദ്യപടിയായി 39 കുട്ടികളെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അതിനിടയില്‍ 11 കുഞ്ഞുങ്ങള്‍ മരിച്ചു. ചില കുട്ടികള്‍ക്ക് …

ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്‌ ; ദൃശ്യങ്ങൾ ചിത്രീകരിച്ചത് എൻഡോസ്കോപി ക്യാമറ ഉപയോഗിച്ച്; തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിച്ചു; രക്ഷാ പ്രവർത്തനം ഊർജ്ജിതം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തിങ്കളാഴ്ച രക്ഷാപ്രവർത്തകർ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് ലൈൻ തള്ളി വെച്ചിരുന്നു. ഇതിലൂടെ, എട്ട് ദിവസമായി അകത്ത് കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് വലിയ അളവിൽ ഭക്ഷണം നല്‍കാനും അവരുടെ തത്സമയ ദൃശ്യങ്ങൾ എടുക്കാനും സാധിച്ചു. 6 ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിലൂടെ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ എണ്ണാനും …

ക്രിക്കറ്റ് വേൾഡ് കപ്പിലെ ഇന്ത്യൻ തോൽവി; നിരാശയിൽ ആരാധകൻ ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ലോകകപ്പ് ഫൈനലില്‍ ഒസീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതില്‍ മനംനൊന്ത് 23 കാരൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുരയില്‍ ബെലിയാതോര്‍ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.രാഹുല്‍ ലോഹര്‍ എന്നയാളാണ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്.മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതില്‍ മനംനൊന്ത് രാഹുല്‍ തൂങ്ങിമരിക്കുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. രാഹുലിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മത്സരത്തില്‍ പരാജയപ്പെട്ടതോടെ രാഹുല്‍ തകര്‍ന്നു പോകുകയായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അസ്വാഭാവിക …

കന്യാകുമാരി മേഖലക്ക് മുകളിൽ ചക്ര വാത ച്ചുഴി; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന്  മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി കേരളത്തിൽ  അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായതോ ഇടത്തരം  മഴക്കോ  സാധ്യതയുണ്ട്. നവംബർ 21 -25 വരെയുള്ള തീയതികളിൽ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴക്കും …

കുട്ടികളുടെ നഗ്നചിത്രം  ഫോണിൽ സൂക്ഷിച്ചു;ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: കുട്ടികളുടെ നഗ്നരംഗങ്ങള്‍ ഫോണില്‍ സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പനയപ്പള്ളിയിലെ ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി റഫീഖ് ആലമിനെ-25 യാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ ഫോണില്‍ കുട്ടികളുടെ നഗ്നരംഗങ്ങളുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചതനുസരിച്ച്‌ മട്ടാഞ്ചേരി പോലീസ് ഇയാളെ കണ്ടെത്തി ഫോണ്‍ പരിശോധിക്കുകയും വീഡിയോ കണ്ടെത്തിയതോടെയുമാണ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്ന വീഡിയോ ഡൗൺലോഡ് ചെയ്തവർക്കെതിരെ പൊലീസ് പരിശോധന നടത്തിയിരുന്നു. …

സിപിഐ നേതാവും മുൻ കരുനാഗപ്പള്ളി എംഎൽഎയുമായിരുന്ന ആർ രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോൾ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. ദീർഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് …

കേരള ഫിഷറീസ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റൽ ശുചിമുറിയില്‍ ഒളിക്യാമറ ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കൊച്ചി:കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍. കുഫോസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട പെണ്‍കുട്ടി ബഹളം വെച്ചതോടെ ഒളിച്ചു നിന്നയാള്‍ ഫോണുമായി ഓടി രക്ഷപ്പെട്ടു.സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച്‌ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഹോസ്റ്റലില്‍ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. 157 കുട്ടികളുള്ള ഹോസ്റ്റലില്‍ ഒരു സെക്യൂരിറ്റി …

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി ബിജോയ് ചുമതലയേറ്റു

കാസർകോട്: ജില്ലാ പൊലീസ് ചീഫായി പി..ബിജോയ് ചുമതലയേറ്റു.സ്ഥലം മാറ്റപ്പെട്ട ഡോ. വൈഭവ് സക്സേന ബൊക്കെ നൽകി സ്വീകരിച്ചു.എറണാകുളം റൂറൽ എസ്. പി. ആയാണ് വൈഭവ് സക്സേനയെ സ്ഥലം മാറ്റിയത് . പി.ബിജോയ് തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. ആയിരുന്നു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്സ് ; പ്രതിഷേധിച്ചവരെ വളഞ്ഞിട്ട് മർദ്ദിച്ച് സിപിഎം – ഡി.വൈ എഫ് ഐ പ്രവർത്തകരും പൊലീസും

കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്  നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂര മർദ്ദനം അഴിച്ചു വിട്ടു.  കണ്ണൂർ പഴയങ്ങാടിയിൽ ആണ് അക്രമം നടന്നത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ …

ജട്ടിയിൽ ഒട്ടിച്ചും സ്വർണ്ണ കടത്ത്; കസ്റ്റംസ് പരിശോധനയിൽ അടിവസ്ത്രവും പോയി; കിട്ടിയത് ഒട്ടിച്ചു കൊണ്ട് വന്ന 400 ഗ്രാം സ്വർണ്ണ മിശ്രിതം

കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണം പിടികൂടി.യുവാവിനെ കസ്റ്റഡിയിലെടുത്തു.സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ  ദുബായിൽ നിന്ന് എത്തിയ പേരാമ്പ്ര സ്വദേശി അഫ്‌സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ്  സ്വർണ്ണ മിശ്രിതം  അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന  200 ഗ്രാം ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. പിടികൂടിയ സ്വർണ്ണത്തിന്  വിപണി മൂല്യം ഏകദേശം   12,00,000/- രൂപ മതിക്കും.