ഹമാസ് തടവിലുള്ള മുഴുവന്‍ ഇസ്രായേലികളും മോചനത്തിലേക്ക് ; ഗാസയില്‍ 4 ദിവസം വെടി നിറുത്തലിന് ഇസ്രായേല്‍ സമ്മതിച്ചു

ഗാസ: തട്ടിക്കൊണ്ടുപോയി തടവിലാക്കിയിട്ടുള്ള സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 50 ഇസ്രായേലികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചു. ഇതിനു വേണ്ടി നാലു ദിവസത്തേക്കു വെടിനിറുത്തലിനു ഇസ്രായേല്‍ സമ്മതിച്ചു. വെടി നിറുത്തല്‍ പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടുണ്ട് . ഇതോടെ ഒക്്‌ടോബര്‍ ഏഴിനാരംഭിച്ച ഹമാസ്- ഇസ്രായേല്‍ അക്രമത്തിന്റെ ആദ്യഘട്ടം ഇസ്രായേലിന്റെ വിജയത്തില്‍ കലാശിച്ചു. ദിവസം ശരാശരി 13 ഇസ്രായേലികളെ വിട്ടയക്കാമെന്നാണ് ഹമാസ് സമ്മതിച്ചിട്ടുള്ളത്. അതു കഴിഞ്ഞു പാലസ്ത്രീനിലെ മറ്റു തീവ്രവാദ ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചിട്ടുള്ള ഇസ്രായേലികളെ കൂടി മോചിപ്പിക്കണമെന്നു …

ആശുപത്രി ലിഫ്‌റ്റിനകത്തെ പീഡനംപ്രതിയുടെ ചിത്രങ്ങള്‍ ലഭിച്ചു;ഹാര്‍ഡ്‌ ഡിസ്‌ക് കസ്റ്റഡിയില്‍

കാസർകോട്: മാതാവിനൊപ്പം ഡോക്‌ടറെ കാണാന്‍ എത്തിയ പെണ്‍കുട്ടിയെ ലിഫ്‌റ്റിനകത്തു പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയുടെ ചിത്രം ലഭിച്ചു. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതിയെ കണ്ടെത്തിയത്‌. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വിയുടെ ഹാര്‍ഡ്‌ ഡിസ്‌ക് പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.മിനിഞ്ഞാന്നു വൈകുന്നേരമാണ്‌ കേസിനാസ്‌പദമായ സംഭവം. മാതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പത്തു വയസ്സുള്ള പെണ്‍കുട്ടി. ഡോക്‌ടറെ കണ്ട ശേഷം മരുന്നു വാങ്ങിക്കുവാന്‍ പോയതായിരുന്നു മാതാവ്‌. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഒരാള്‍ പെണ്‍കുട്ടിയെ സമീപിക്കുകയും …

മതിലിടിഞ്ഞു മരിച്ച തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; സംസ്കാരം നാട്ടിൽ നടക്കും

കാസര്‍കോട്‌: മതിലിടിഞ്ഞു വീണു മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശങ്ങളിലേയ്‌ക്കു കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം കാസര്‍കോട്‌, മത്സ്യമാര്‍ക്കറ്റിനു സമീപം ഫിര്‍ദൗസ്‌ റോഡിലാണ്‌ അപകടം ഉണ്ടായത്‌. കര്‍ണ്ണാടക, കൊപ്പള, കൂക്കണൂര്‍, സിങ്കാപുരത്തെ പരേതരായ രാമപ്പ-സത്യമ്മ ദമ്പതികളുടെ മകന്‍ ലക്ഷ്‌മപ്പ(50), വിജയനഗര്‍, അഗനിബമ്മ ഹള്ളി, ചൂര്‍ഹേരിയിലെ കൊട്ടറയ്യ-രത്‌നമ്മ ദമ്പതികളുടെ മകന്‍ ബസവയ്യ (39) എന്നിവരാണ്‌ മരിച്ചത്‌. മതിലിനോട്‌ ചേര്‍ന്ന്‌ പൈപ്പിടുന്നതിനു മണ്ണു നീക്കുന്നതിനിടയിലാണ്‌ അപകടം. 12 മീറ്റര്‍ നീളവും രണ്ടര മീറ്ററോളം ഉയരവുമുള്ള മതില്‍ മുഴുവനായി ഇടിഞ്ഞു വീണാണ്‌ …

പൂജാ ബംബർ: ഒന്നാം സമ്മാനം കാസർകോട്ടേക്ക്, ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റടിക്കറ്റിന് 12 കോടി, ഭാഗ്യശാലി ആരാണ്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർകോട് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻറ് വിറ്റ ടിക്കറ്റിനാണ് പൂജ ബംബർ. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. ആരാണ് ഭാഗ്യശാലി എന്ന് തേടി വരികയാണ്. എസ് 1447 ആണ് ഏജൻസി …

നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കുകളിലേക്ക് പാഞ്ഞു കയറി, 55 കാരൻ മരിച്ചു

മംഗളൂരു: ടിപ്പർ ലോറി ബൈക്കുകളിൽ ഇടിച്ചു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടൂർ സ്വദേശി ഡിഎസ് റഹീം (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദേശീയപാത ഗുർപൂർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്താണ് അപകടം. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ബൈക്കുകളിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഹീമിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഡീലറായിരുന്നു. അടൂർ സഹാറ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായിരുന്നു. കാഞ്ഞില …

ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ അസുഖം മാറാന്‍ ചൂടുള്ള ഇരുമ്പ് വടി കൊണ്ട് 40 തവണ ശരീരത്തിൽ പൊള്ളിച്ചു; കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്ക്:മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയില്‍ നവംബർ 4 ന് ന്യുമോണിയയ്ക്കുള്ള ചികിത്സ എന്ന വ്യാജേന പരമ്പരാഗത ജനന പരിചാരക നാല്പതിലധികം തവണ ചൂടുള്ള ഇരുമ്പ് വടി ശരീരത്തിൽ വെച്ചതിനെ തുടർന്നാണ് ഒന്നര മാസം പ്രായമുള്ള ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും നാല്പതിലധികം പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ നില വഷളായപ്പോൾ ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് …

ബേക്കറി തകര്‍ത്തകേസ്‌; 2 പ്രതികൾ റിമാൻഡിൽ

കാസര്‍കോട്‌: അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചു കയറി ഉടമകളെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. അണങ്കൂര്‍ ബെദിര, ചാലയിലെ ബി.എ.മൊയ്‌തീന്‍ തംസീര്‍(26), അണങ്കൂര്‍ ടിപ്പുനഗറിലെ ബെദിര സിനാന്‍ മന്‍സിലില്‍ മുഹമ്മദ്‌ അജ്‌മല്‍ സിനാന്‍ (19) എന്നിവരാണ്‌ ജയിലിലായത്‌. ഇരുവരെയും ടൗണ്‍ എസ്‌.ഐ കെ.പി വിനോദ്‌ കുമാറും സംഘവും ആണ്‌ അറസ്റ്റു ചെയ്‌തത്‌. ഈ മാസം 11ന്‌ അണ്‌ കേസിനാസ്‌പദമായ സംഭവം. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടികളോട്‌ സംസാരിച്ചുവെന്ന്‌ ആരോപിച്ചാണ്‌ അക്രമം നടത്തിയത്‌. കട ഉടമകളായ …

ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് 2.85 ലക്ഷം രൂപ നഷ്ടമായി

കാസർകോട്: യുവതിയെ ഓണ്‍ലൈന്‍ കെണിയില്‍ കുരുക്കി 2.85 ലക്ഷം രൂപ തട്ടിയെടുത്തു. അഡൂര്‍ സ്വദേശിനിയും ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.1000 രൂപ അടച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ 1600 രൂപ തിരികെ ലഭിക്കുമെന്ന വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പ്‌ സംഘം യുവതിയെ സമീപിച്ചത്‌. വാഗ്‌ദാനത്തില്‍ വീണു പോയ യുവതി 1000 രൂപ അടയ്‌ക്കുകയും ചെയ്‌തു. വാഗ്‌ദാനം ചെയ്‌തതു പോലെ ദിവസങ്ങള്‍ക്കുള്ളില്‍ 1600 രൂപ അക്കൗണ്ടുകളിലെത്തുകയും ചെയ്‌തു. ഇത്തരത്തില്‍ പല തവണ …

അമ്മയെയും മകളെയും ട്രെയിനിൽ നിന്ന് തളളിയിട്ടതായി പരാതി; സ്ളീപ്പർ ടിക്കറ്റില്ലാതെ റിസർവേഷൻ കംപാർട്ട്മെൻ്റിൽ കയറിയെന്നാരോപിച്ച് തള്ളിയിട്ടെന്ന് കുടുംബം

കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അമ്മയെയും മകളെയും ടിടിഇ തള്ളിയിട്ടതായി പരാതി. റിസര്‍വേഷൻ കോച്ചില്‍ മാറികയറി എന്നാരോപിച്ച്‌ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു എന്നാണ്  പരാതി.വീഴ്ചയുടെ ആഘാതത്തില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കൻ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടതായി റെയില്‍വേ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നത്.കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനായി കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത;ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് ,മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴ ലഭിച്ചേക്കാവുന്ന ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിൻറെ ഫലമായാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. വരുന്ന അഞ്ച് ദിവസവും സമാന കാലാവസ്ഥ തുടരും. ഇന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. ഇന്നലെ രണ്ട് ജില്ലകളില്‍ …

യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; 3 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം:കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐ ഡി കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.അഭി വിക്രം, ബിനില്‍ ബിനു, ഫെന്നി നൈനാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ് പിടിയിലായത്.അഭി വിക്രമിനെ പത്തനംതിട്ടയില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ഫെനി, ബിനില്‍ ബിനു എന്നിവരെ തിരുവനന്തപുരത്ത് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി തയ്യാറാക്കിയതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് …

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 19 കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം:ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്.എട്ടംഗ അക്രമി സംഘം കോളനിയിലെത്തി അര്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ഷാദിന്റെ സഹോദരന്‍ അല്‍ അമീന് കൈക്ക് പരുക്കേറ്റു.കരിമഠം കോളനി കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗത്തിനെതിരായി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തിച്ചുവന്നിരുന്നു. ഈ കൂട്ടായ്മയിലെ അംഗമാണ് മരിച്ച അര്‍ഷാദ് വാക്കു തര്‍ക്കത്തിന് പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ അര്‍ഷാദിന്റെ സഹോദരനും സുഹൃത്തിനും പരുക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. …

തൃഷക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: നടി തൃഷയ്ക്കെതിരെയാ വിവാദപരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലിഖാനെതിരെ കേസെടുത്തു. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.ഐപിസി 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ, വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂര്‍ അലിഖാൻ തൃഷയെ കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയത്.ലിയോയില്‍ അഭിനയിക്കാൻ വിളിച്ചപ്പോള്‍ തൃഷയ്‌ക്കൊപ്പം ഒരു കിടപ്പുമുറി രംഗം ഉണ്ടാകുമെന്നാണ് കരുതിയതെന്നായിരുന്നു മൻസൂര്‍ പറഞ്ഞത്.  …

പി വത്സല അന്തരിച്ചു

കോഴിക്കോട്:പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഭർത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ മകൾ എം.എ.മിനിയുടെ വീട്ടിലായിരുന്നു താമസം. മകൻ അരുൺ മാറോളി ന്യൂയോർക്കിൽ ജോലി ചെയ്യുകയാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ പുരസ്കാരങ്ങൾ പി വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്.കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും …

മാര്‍ക്കറ്റ് റോഡിനടുത്ത് മതിലിടിഞ്ഞു വീണ് രണ്ട് മരണം; മരിച്ചത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജോലി ചെയ്തിരുന്ന തൊഴിലാളികൾ

കാസർകോട്: കാസർകോട് മത്സ്യ മാർക്കറ്റിനടുത്തു ഇന്നു വൈകിട്ട് മതിലിടിഞ്ഞുവീണു കർണാടക സ്വദേശികളായ രണ്ടു പേർ മരിച്ചു .ചിക്കമംഗളൂർ എസ്.എൽ.ആർ. ഡ്രൈവിംഗ്സ്കൂളിനടുത്തെ കൊട്ടാരയ്യയുടെ മകൻ ബി.എം. ഭാസയ്യ (40) കർണാടക കൊപ്പൽ ഇറ്റഗിനിംഗപ്പുർ രാമപ്പ കൊട്‌ലിയുടെ മകൻ ലക്ഷ്മണപ്പ (43) എന്നിവരാണ് മരിച്ചത്. മത്സ്യമാർക്കറ്റിനടുത്തു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു കുഴിയെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ്. അപകടം. മൃതദേഹങ്ങൾ ജനറൽ ആശുപതി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മുക്കത്തെ  പെട്രോൾ പമ്പിൽ മോഷണം നടത്തിയ 3 പ്രതികളെ മുക്കം പൊലീസ് പിടികൂടി; നിലമ്പൂർ സ്വദേശി അനൂപ് ,മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി  പ്രായപൂർത്തി ആവാത്ത മലപ്പുറം സ്വദേശി എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: കഴിഞ്ഞ 17 ആം തിയതി പുലർച്ചെയാണ്. മുക്കം മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽമാരുതി ആൾട്ടോകാറിലെത്തിയ 4 അംഗ സംഘം    മോഷണം നടത്തിയത് . ആദ്യം 2010 രൂപക് പെട്രോൾ അടിക്കുകയും അതിനുശേഷം 3 പേർ  കാറിൽ നിന്നും പുറത്തിറങ്ങി ഒരാൾ ബാത്ത് റൂമിലേയ്ക്ക് പോവുകയും കാർ  അരികിലേക്ക് മാറ്റി ഇടുകയും ചെയ്തു.ബാത്റൂമിൽ പോയ ആൾ വന്നാൽ പെട്രോൾ അടിച്ച പണം ഗൂഗിൾ പെ  ചെയ്ത് തരാമെന്നു പെട്രോൾ പമ്പ്  ജീവനക്കാരോട് പറയുകയും ചെയ്തു . തുടർന്ന് ബാത്‌റൂമിൽ …

നവകേരള യാത്രക്ക് സ്കൂൾ ബസ് വിട്ടു കൊടുക്കാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; നടപടി കാസർകോട് സ്വദേശിയായ രക്ഷിതാവ് ഫയൽ ചെയ്ത ഹർജിയിൽ; അനുമതി ഇല്ലാതെ ബസ് വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി:നവകേരളയാത്രയ്ക്കായി സ്കൂള്‍ ബസുകള്‍ വിട്ട് നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.നബംവര്‍ 18 മുതല്‍ ഡിസബംര്‍ 23 വരെ നവകേരള സദസിന്‍റെ സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്കൂള്‍ ബസ് വിട്ട് നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടത്. ആരാണ് ഈ …

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം; സിപിഎം- ഡിവൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്‌

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ്‌ വധശ്രമത്തിനു കേസെടുത്തു. സിപിഎം, ഡിവൈ.എഫ്‌.ഐ പ്രവര്‍ത്തകരായ 14പേര്‍ക്കെതിരെയാണ്‌ പഴയങ്ങാടി പൊലീസ്‌ കേസെടുത്തത്‌. ഹെല്‍മറ്റ്‌, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച്‌ തലയ്‌ക്ക്‌ മാരകമായി പരിക്കേല്‍പ്പിച്ചതായി കേസില്‍ പറയുന്നു. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ്‌ ആക്രമണത്തിനു കാരണമായതെന്നു എഫ്‌.ഐ ആറില്‍ വ്യക്തമാക്കുന്നു. സിപിഎം ഡിവൈ.എഫ്‌.ഐ പ്രവര്‍ത്തകരായ റമീസ്‌, അനുവിന്ദ്‌, ജിതിന്‍, വിഷ്‌ണു, സതീശ്‌, അമല്‍ബാബു, സതീശ്‌, …