മത്സ്യതൊഴിലാളി വിഷം കഴിച്ചു മരിച്ചു
കാസർകോട്: ഭാര്യാവീട്ടില്‍ വച്ച് വിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളി മരിച്ചു. കോട്ടിക്കുളം, കെ.കെ.വളപ്പിലെ പരേതനായ ബാലന്റെ മകന്‍ ബി.രാജേഷ് (39)ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. മിനിഞ്ഞാന്നു വൈകുന്നേരം കീഴൂരിലെ ഭാര്യാവീട്ടില്‍ വച്ചാണ് വിഷം കഴിച്ചത്. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: സൈന. മക്കള്‍: ശ്രീബാല, ശ്രീദേവ്. സഹോദരങ്ങള്‍: ധനേഷ്, രതീഷ്.