വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയിലേക്ക് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു
കാസർകോട്: വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. മാലോം കൊന്നക്കാട് ചെരുംമ്പകോട് താമസിക്കുന്ന കുറ്റിയാട്ട് ഹൗസില്‍ കണ്ണന്റെ മകന്‍
ബാലന്‍ (52)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെരുംമ്പകോടുള്ള മുളമൂട്ടില്‍ എസ്റ്റേറ്റില്‍ നിന്ന് റബ്ബര്‍ മരത്തില്‍ കുടുങ്ങികിടന്ന മറ്റൊരു റബ്ബര്‍ മരത്തിന്റെ കൊമ്പ്, മുളയുടെ തോട്ടി കൊണ്ട് വലിച്ചിടവെ മരത്തിന്റെ കൊമ്പ് നിലത്ത് വീണ് തെറിച്ച് തലയിലിടിച്ചാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.