കൊച്ചി: കുട്ടികളുടെ നഗ്നരംഗങ്ങള്‍ ഫോണില്‍ സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പനയപ്പള്ളിയിലെ ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി റഫീഖ് ആലമിനെ-25 യാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ ഫോണില്‍ കുട്ടികളുടെ നഗ്നരംഗങ്ങളുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചതനുസരിച്ച് മട്ടാഞ്ചേരി പോലീസ് ഇയാളെ കണ്ടെത്തി ഫോണ്‍ പരിശോധിക്കുകയും വീഡിയോ കണ്ടെത്തിയതോടെയുമാണ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്ന വീഡിയോ ഡൗൺലോഡ് ചെയ്തവർക്കെതിരെ പൊലീസ് പരിശോധന നടത്തിയിരുന്നു. 10 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.