കന്യാകുമാരി മേഖലക്ക് മുകളിൽ ചക്ര വാത ച്ചുഴി; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന്  മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി കേരളത്തിൽ  അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായതോ ഇടത്തരം  മഴക്കോ  സാധ്യതയുണ്ട്. നവംബർ 21 -25 വരെയുള്ള തീയതികളിൽ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴക്കും നവംബർ 22, 23 തീയതികളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page