കാസർകോട്: മാതാവിനൊപ്പം ഡോക്‌ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്‌റ്റിനകത്ത് പീഡിപ്പിക്കുവാന്‍ ശ്രമം. സംഭവത്തില്‍ കുമ്പള പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം. മാതാവ് മരുന്നു വാങ്ങുവാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ് ലിഫ്‌റ്റ് കാണിക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറയുന്നു.
മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. അന്വേഷിക്കുന്നതിനിടയിലാണ് മകളെ ലിഫ്‌റ്റിനു സമീപത്തു കണ്ടത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.