വെബ് ഡെസ്ക്:ഈജിപ്തിലെ ടെലിവിഷൻ ഫൂട്ടേജുകളും പാലസ്തീൻ ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടുകളും അനുസരിച്ച് ഗാസയിൽ നിന്ന് മാസം തികയാതെ പിറന്ന 28 കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി ഈജിപ്തിലേക്ക് തിങ്കളാഴ്ച മാറ്റി.
റഫ അതിർത്തിയില്‍ ഈജിപ്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലൻസിനുള്ളിൽ നിന്ന് കുഞ്ഞുങ്ങളെ ശ്രദ്ധാപൂർവം മൊബൈൽ ഇൻകുബേറ്ററുകളിലേക്ക് മാറ്റി. ഗാസയിലെ ഉപരോധിക്കപ്പെട്ട അൽ ഷിഫ ഹോസ്പിറ്റലിൽ നിന്ന് തെക്കൻ ഗാസയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് ഒഴിപ്പിക്കലിന്റെ ആദ്യപടിയായി 39 കുട്ടികളെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അതിനിടയില്‍ 11 കുഞ്ഞുങ്ങള്‍ മരിച്ചു. ചില കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് നേരിട്ടിരുന്നു. മറ്റു കുട്ടികള്‍ക്ക് നിർജ്ജലീകരണം, ശരീരത്തിന്റെ താപനില കുറഞ്ഞതുമെല്ലാം മരണ കാരണമായി.
ചില കുഞ്ഞുങ്ങൾ അമ്മമാർക്കൊപ്പവും, മറ്റു ചില കുട്ടികള്‍ ബന്ധുക്കളില്ലാത്തതിനെ തുടർന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു. അമ്മമാർ മരിക്കുകയോ കാണാതാവുകയോ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കൾ കൈമാറ്റത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് കൊടുത്ത കുഞ്ഞുങ്ങളും കൂട്ടത്തിൽ ഉണ്ട്.
ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായതിനാൽ ഇൻകുബേറ്ററുകൾ പ്രവര്‍ത്തിക്കാതായി. അങ്ങനെയാണ് എട്ട് ദിവസം മുമ്പ് പുറത്തുവന്ന അൽ ഷിഫ ഹോസ്പിറ്റലിലെ കട്ടിലിൽ അടുത്തടുത്തായി കിടക്കുന്ന നവജാത ശിശുക്കളുടെ ചിത്രങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത്.