പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തി
ബാംഗളൂരു: പ്രണയത്തില്‍ നിന്നു പിന്‍മാറിയ യുവതിയെ കഴുത്തറുത്തു കൊന്നു. കർണാടക ഹാസനിലെ എഞ്ചിനീയറിംഗ് കോളേജ് അവസാന വര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി സുചിത്ര (21)യെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതേ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന തേജസ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്‌തു. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐ.ടി കമ്പനിയില്‍ ജോലിക്കാരനാണെന്നു പറഞ്ഞാണ് തേജസ് സുചിത്രയുമായി അടുത്തത്. എന്നാല്‍ ഹോം ഡെലിവറി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന് സുചിത്ര പിന്നീട് അറിഞ്ഞു. ഇതേ തുടർന്ന് യുവതി പ്രേമത്തില്‍ നിന്നു പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.