സൗദി അറേബ്യയിലേക്ക് പോകാനൊരുങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

മംഗളൂരു: അടുത്ത ബുധനാഴ്ച സൗദിയിലേക്ക് പോകാനിരുന്ന യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചില റെയിൽവേ ഗേറ്റിനടുത്ത് താമസിക്കുന്ന ഹസൈനാറിന്റെ മകൻ ജാഫറാണ് ട്രെയിനപകടത്തിൽ മരിച്ചത്. സൗദിയിലേക്കുള്ള യാത്രക്കായി ഒരുക്കങ്ങൾ സജ്ജീകരിച്ചശേഷം വീട്ടിലേക്ക് പോകാനായി ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സങ്കോലിഗെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത്. അടുത്തിടെയാണ് ജാഫർ മുംബൈയിൽനിന്നും നാട്ടിലെത്തിയത്. തൊഴിൽവിസ ലഭിച്ചതോടെ ഈ മാസം 14 ന് സൗദി അറേബ്യയിലേക്ക് പോകേണ്ടതായിരുന്നു. റെയിൽവേ പൊലീസ് കേസെടുത്തു.

പത്തനംതിട്ടക്ക് പിന്നാലെ അടിമാലിയിലും കൂട്ട പീഡനം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുകാരിയെ പീഡിപ്പിച്ചത് ആറുപേർ

ഇടുക്കി: പത്തനംതിട്ടക്ക് പിന്നാലെ അടിമാലിയിലും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുകാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ​പോലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെണ്‍കുട്ടിയെ …

ഗോഡ്‌സെ സ്‌തുതി; എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്തു, 13 ന് നേരിട്ട് സ്റ്റേഷനിലെത്തണമെന്ന് പൊലീസ്

കോഴിക്കോട്: രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയെ അപമാനിച്ച് രാജ്യദ്രോഹ കമന്റിട്ട എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്നമംഗലം പൊലീസ് ചോദ്യം ചെയ്തത്. ഒരുമണിക്കൂറോളം അധ്യാപികയെ ചോദ്യം ചെയ്തു. അധ്യാപികയ്ക്കെതിരെ കലാപ ആഹ്വാനത്തിനാണ് കേസ്. ഈ മാസം 13 ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ എൻ ഐ ടി ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. …

കള്ളുഷാപ്പിൽ സംഘർഷം; വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

ആലപ്പുഴ: കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു. രാമങ്കരി കുന്നങ്കരി വാഴയിൽ കള്ളുഷാപ്പിലായിരുന്നു സംഭവം. കോഴിക്കോട് മാവൂർ ചെറുപ്പപാറ വീട്ടിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്. സംഭവത്തിൽ കൊട്ടാരക്കര മൈലം പഞ്ചായത്ത് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ (24), ഷാപ്പ് ജീവനക്കാരൻ കോട്ടയം കുറിച്ചി പഞ്ചായത്തിൽ മട്ടാഞ്ചേരി വീട്ടിൽ മെബിൻ എം ജോയ് (27) എന്നിവരെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സഹോദരിയെ വിവാഹം കഴിച്ചുനൽകണമെന്ന് മെബിനോട് …

ലോക്‌സഭാ സീറ്റും മന്ത്രിപദവും വാഗ്ദാനം?; കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. കമൽ നാഥ്, മകൻ നകുൽ നാഥ്, വിവേക് തൻഖ എന്നിവർ ബിജെപിയിലേക്കെന്നാണ് റിപ്പോർട്ട്. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോണ്‍ഗ്രസുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്ന കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന് ചിന്ദ്വാര ലോക്‌സഭാ സീറ്റും മന്ത്രിപദവും ബിജെപി വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 13ന് കമൽനാഥ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. കമൽനാഥിന്റെ ഭോപ്പാലിലെ …

കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണുമരിച്ചു

കോട്ടയം: പള്ളിയിൽ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാർത്ഥി കുഴഞ്ഞുവീണുമരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുഴഞ്ഞുവീണ മിലൻ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

യുപി മന്ത്രിസഭായോഗം അയോധ്യയിൽ; മന്ത്രിമാരും എംഎൽഎമാരും അയോധ്യയിൽ

ലക്‌നൗ: യു പി മന്ത്രിമാരും എംഎൽഎമാരും രാമനാമജപത്തോടെ അയോധ്യയിലേക്കു പുറപ്പെട്ടു. ഉച്ചയോടെ അയോധ്യയിലെത്തുന്ന സംഘം ക്ഷേത്ര ദർശനം നടത്തും. തുടന്ന് മന്ത്രിസഭായോഗം ചേരും. ബിജെപി, കോൺഗ്രസ്, ബി എസ് പി, ആർ എൽ ഡി അംഗങ്ങൾ അയോധ്യ ശ്രീരാമക്ഷേത്ര സന്ദർശനസംഘത്തിലുണ്ട്. എന്നാൽ സമാജ്‌വാദി പാർട്ടി അംഗങ്ങൾ അയോധ്യ തീർത്ഥയാത്രയിൽ നിന്നും വിട്ടുനിൽക്കുന്നു. അയോധ്യാ സന്ദർശന വിവരം താൻ നിയമസഭയിൽ വെളിപ്പെടുത്തിയപ്പോൾ14 എം എൽ എ മാർ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന് നിയമസഭാ സ്പീക്കർ സതീശ് മഹാന പറഞ്ഞു. അയോധ്യ …

ജലക്ഷാമം നേരിടാൻ ചെറുവത്തൂരിൽ ജല ബജറ്റ്

ചെറുവത്തൂർ: ജല ലഭ്യത കുറയുന്ന സമയങ്ങളിൽ ജല ലഭ്യത ഉറപ്പാക്കാൻ ചെറുവത്തൂർ പഞ്ചായത്ത് ജല സുരക്ഷാ പ്രവർത്തനം ആവിഷ്ക്കരിച്ചു. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും കൂട്ടായ്മയിലൂടെയാണ് കർമപദ്ധതി ആവിഷ്ക്കരിച്ചത്. ജലബജറ്റ് റിപ്പോർട്ട് എം രാജഗോപാലൻ എം എൽ എ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി പത്മിനി, സി വി …

ഏർപ്പ് ഉത്സവം; വടക്കിന്റെ ഗ്രാമീണക്കാഴ്ച

ഭൂമിദേവി പുഷ്‌പിണിയായ പുണ്യദിനം എന്ന സങ്കല്പത്തോടെ മകരം 28 ആയ ഇന്ന് വടക്കൻ കേരളം ഏർപ്പ് ഉത്സവം ആഘോഷിക്കുന്നു. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആഘോഷം. ഉച്ചാരൻ അഥവാ സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഈ ദിനം മലയാളക്കരയിൽ വിവിധ രീതികളിൽ ആഘോഷിക്കാറുണ്ട്. വടക്കേ മലബാറിൽ ഏർപ്പ് എന്നറിയപ്പെടുന്ന ഈ ദിവസം തറവാടുവീടുകളിൽ പ്രായമായ സ്ത്രീകൾ അരി, തുവര, വെല്ലം, തേങ്ങാപ്പൂള് എന്നിവ ചേർത്തുള്ള പായസം ഉണ്ടാക്കി ഭൂമിദേവിക്ക് സമർപ്പിക്കും. ഏർപ്പ് ദിവസം സ്ത്രീകൾ ചൂലെടുത്ത്‌ …

മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യാശ്രമം; കുട്ടികളുടെ നില ഗുരുതരം, ബ്രിട്ടനിൽ മലയാളി നേഴ്‌സ് ജയിലിൽ

ലണ്ടൻ: മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നേഴ്‌സിനെ ബ്രിട്ടനിൽ പൊലീസ് പിടികൂടി. പതിമൂന്നും എട്ടും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് അവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് കുട്ടികൾക്ക് വിഷം നൽകിയത്. വിഷം അകത്തുചെന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം …

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; നഗ്നഫോട്ടോ പ്രചരിപ്പിച്ചയാൾ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. ഇടുക്കി കമ്പംമേട് സ്വദേശി ജയപ്രകാശ് (സഞ്ചു) ആണ് അറസ്റ്റിലായത്. ഇയാളാണ് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിരവധി പേര്‍ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതികളായ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാം വഴി താന്‍ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് തന്റെ ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തതായാണ് …

മൈക്ക് സെറ്റ് വെക്കുന്നതിലെ തർക്കം; ബന്ധുവിനെ തല്ലുന്നത് തടയാൻ ചെന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: മലയിൻകീഴിൽ ക്ഷേത്രത്തിൽ ഒരു വർഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ ബന്ധുവിനെ തല്ലുന്നത് തടയാൻ ചെന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊന്നു. കരിങ്കാട്ടുകോണം സ്വദേശി ശരതാണ് കൊല്ലപ്പെട്ടത്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലേഷ് അത്യാസന്ന നിലയിലാണ്. സംഭവത്തിൽ അരുൺ, അനീഷ്, സോളമൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവർ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് …

ചന്തേരയിൽ മുച്ചിലോട്ട് ഭഗവതി ഇന്ന് തിരുവരങ്ങിൽ; അനുഗ്രഹമേൽക്കാൻ പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തും

കാസർകോട് : 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതി ഞായറാഴ്ച അരങ്ങിലെത്തും. ഉച്ചയ്ക്ക് 12.30 ഓടെ ദേവിയുടെ ആത്മാഹുതിയെ ഓർമിപ്പിച്ച് കലശം കുളിച്ച വാല്യക്കാരും ഭഗവതിയുടെ പ്രതിപുരുഷനും മേലേരി കൈയേൽക്കും.തുടർന്ന് ക്ഷേത്രത്തിന്റെ തിരുമുറ്റത്തെ കൈലാസക്കല്ലിൽ ചെക്കിപ്പൂമാലകളാലംകൃതമായ തിരുമുടി ഉയരും. ഈ കാഴ്ചയ്ക്കായി കാത്തിരുന്ന വിശ്വാസികളും ആചാരക്കാരും ഭഗവതിയെ അരിയെറിഞ്ഞ് വരവേൽക്കും. അന്നപ്രസാദവും ഒരുക്കിയിട്ടുണ്ട്. പിന്നീട് ഭഗവതി ഭക്തർക്ക് മഞ്ഞക്കുറി നൽകി അനുഗ്രഹിക്കും. രാത്രി 12-ന് വെറ്റിലാചാരത്തോടെ തിരുമുടിയഴിക്കും. മുച്ചിലോട്ട് അമ്മയെ …

കണ്ടാൽ സുന്ദരൻ; തൊഴിൽ മാല മോഷണം; വയോധികയുടെ മാല കവർന്ന പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ആന്തൂരിൽ വയോധികയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി.പി.ലീജീഷിനെയാണ്(33) പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 22 ന് രാവിലെ 9.30 ന് ആന്തൂര്‍വയലില്‍ വെച്ച് 75 കാരി കെ.കെ.രാധയുടെ മൂന്നര പവന്‍ സ്വര്‍ണമാണ് സ്‌കൂട്ടറിലെത്തിയ പ്രതി പിടിച്ചു പറിച്ചത്.അതിനുമുമ്പായി തളിപ്പറമ്പ് ഹൈവേയില്‍ വച്ചും ഈയാള്‍ സമാനരീതിയില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു.സി.സി.ടിവി കേന്ദ്രീകരിച്ച് തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, എസ്.ഐ …

പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഇതുസംബന്ധിച്ച ആക്ട് 2019 ല്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാനായില്ല. നിയമത്തിലെ വ്യവസ്ഥകള്‍ പ്രസിദ്ധീകരിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇത് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിന് ആറുമാസത്തെ കാലാവധി ആവശ്യമാണ്. പൗരത്വവാവകാശ ഭേദഗതി നിയമം രാജ്യത്തിന്റെ നിയമമാണ്. അതിനാല്‍ അത് തീര്‍ച്ചയായും വിജ്ഞാപനം ചെയ്‌തേ തീരൂവെന്നും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇത് പ്രസിദ്ധീകരിക്കുമെന്നും ഇതില്‍ ആര്‍ക്കും …

അസുഖബാധിതനായ പിതാവിനെ ആശുപത്രിയിലെത്തിച്ചു; പിന്നാലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച ഉടനെ കുഴഞ്ഞുവീണ പ്രവാസിയായ യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ്(26) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് മരണം. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിക്കും. ഒരാഴ്ച മുമ്പാണ് യുവാവ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്‌സാന, മറിയംബി.

ഉറങ്ങാന്‍ കിടന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; ഹൃദയാഘാതമെന്ന് സൂചന

ഉറങ്ങാന്‍ കിടന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആടിക്കുംപാറയിലെ സിയാന്‍ (14) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഹൃദയാഘാതമെന്ന് സംശയിക്കുന്നു. പറമ്പില്‍ അബ്ദു റഹ്‌മാന്റെയും മിസ്‌റിയുടെയും മകനാണ്. സഹോദരങ്ങള്‍: സിനാന്‍, മുഹമ്മദ് റിസില്‍, ഫാത്തിമത്തുല്‍ നര്‍ഗീസ്. മൃതദേഹം ഖബറടക്കി.

നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

കൊല്‍ക്കത്ത: നെഞ്ചുവേദനയെതുടര്‍ന്ന് ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് നടനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73 വയസ്സായ മിഥുന്‍ ചക്രവര്‍ത്തിക്ക് ചെറിയ രീതിയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അടുത്തിടെ നടന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവില്‍ …