Monday, February 26, 2024
Latest:

സൗദി അറേബ്യയിലേക്ക് പോകാനൊരുങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

മംഗളൂരു: അടുത്ത ബുധനാഴ്ച സൗദിയിലേക്ക് പോകാനിരുന്ന യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചില റെയിൽവേ ഗേറ്റിനടുത്ത് താമസിക്കുന്ന ഹസൈനാറിന്റെ മകൻ ജാഫറാണ് ട്രെയിനപകടത്തിൽ മരിച്ചത്. സൗദിയിലേക്കുള്ള യാത്രക്കായി ഒരുക്കങ്ങൾ സജ്ജീകരിച്ചശേഷം വീട്ടിലേക്ക് പോകാനായി ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സങ്കോലിഗെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത്. അടുത്തിടെയാണ് ജാഫർ മുംബൈയിൽനിന്നും നാട്ടിലെത്തിയത്. തൊഴിൽവിസ ലഭിച്ചതോടെ ഈ മാസം 14 ന് സൗദി അറേബ്യയിലേക്ക് പോകേണ്ടതായിരുന്നു. റെയിൽവേ പൊലീസ് കേസെടുത്തു.

One thought on “സൗദി അറേബ്യയിലേക്ക് പോകാനൊരുങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page