കണ്ടാൽ സുന്ദരൻ; തൊഴിൽ മാല മോഷണം; വയോധികയുടെ മാല കവർന്ന പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ആന്തൂരിൽ വയോധികയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി.പി.ലീജീഷിനെയാണ്(33) പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 22 ന് രാവിലെ 9.30 ന് ആന്തൂര്‍വയലില്‍ വെച്ച് 75 കാരി കെ.കെ.രാധയുടെ മൂന്നര പവന്‍ സ്വര്‍ണമാണ് സ്‌കൂട്ടറിലെത്തിയ പ്രതി പിടിച്ചു പറിച്ചത്.
അതിനുമുമ്പായി തളിപ്പറമ്പ് ഹൈവേയില്‍ വച്ചും ഈയാള്‍ സമാനരീതിയില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു.
സി.സി.ടിവി കേന്ദ്രീകരിച്ച് തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, എസ്.ഐ പി.റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ സമർത്ഥമായി പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page