ഇടുക്കി: പത്തനംതിട്ടക്ക് പിന്നാലെ അടിമാലിയിലും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുകാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കേസിൽ രണ്ടു പ്രതികളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് പേരെ പോലീസ് തെരയുന്നു.