കൊല്‍ക്കത്ത: നെഞ്ചുവേദനയെതുടര്‍ന്ന് ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് നടനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73 വയസ്സായ മിഥുന്‍ ചക്രവര്‍ത്തിക്ക് ചെറിയ രീതിയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അടുത്തിടെ നടന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. മൃഗയ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
ഇന്ത്യന്‍ സിനിമയിലെ ‘ഡിസ്‌ക്കോ ഡാന്‍സര്‍’ എന്നറിയപ്പെടുന്ന മിഥുന്‍ ചക്രവര്‍ത്തി ഒരു കാലത്ത് യുവാക്കളുടെ വികാരമായിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ‘പരിവാര്‍’, ‘മേരാ യാര്‍ മേരാ ദുഷ്മാന്‍’, ‘ബാത് ബാന്‍ ജായേ’, ‘ദീവാന തേരേ നാം’ തുടങ്ങി 350-ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മികച്ച സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളുടെയും നൃത്ത പരിപാടികളുടെയും വിധികര്‍ത്താവായി അദ്ദേഹം എത്തിയിരുന്നു.