കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിവേചന വിവാദം; ലീഗ് കൗണ്‍സിലര്‍മാര്‍ രണ്ടുചേരിയില്‍; ബഹളത്തില്‍ യോഗം അലങ്കോലപ്പെട്ടു

കാസര്‍കോട്; കാസര്‍കോട് നഗരസഭയില്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം വിവേചന വിവാദത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. അജണ്ട മുഴുവനും പരിഗണിക്കാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു. മുന്‍സിപ്പാലിറ്റിയിലെ പച്ചക്കാട് വാര്‍ഡില്‍ നിലവിലുണ്ടായിരുന്ന സാംസ്‌കാരിക നിലയത്തില്‍ പുതുതായി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുകയും അതിനുശേഷം അതേ വാര്‍ഡില്‍ തന്നെ സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനുമുള്ള യോഗത്തിന്റെ ഏഴാമത് അജണ്ടക്കെതിരെ ലീഗ് കൗണ്‍സിലര്‍മാരായ മമ്മു ചാല, മജീദ് കൊല്ലംപാടി, മുസ്താഖ് ചേരങ്കൈ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. അണങ്കൂര്‍ മേഖലയില്‍ ഹെല്‍ത്ത് സെന്റര്‍ അനുവദിച്ചപ്പോള്‍ …

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കളമശേരിയില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. നടുറോഡില്‍ വച്ച് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് 34 കാരനായ അഷല്‍ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീനുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.ഇന്ന് രാവിലെ 9.30 യോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന നീനുവിനെ എകെജി റോഡില്‍ വച്ച് അഷല്‍ തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മില്‍ തര്‍ക്കം …

വിഡി സതീശന്‍ അശ്ലീല വിഡിയോ ഇറക്കുന്നതില്‍ പ്രശസ്തന്‍; ഇതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ഇ.പി ജയരാജന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനുപിന്നില്‍ സതീശനായിരുന്നു. ഫ്രാഡ് രാഷ്ട്രീയമാണ് വിഡി സതീശന്റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു, സ്ത്രീകളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം തുറന്നടിച്ചു. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് …

വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഏഴു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; സംഭവത്തിന് പിന്നില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍

കണ്ണൂര്‍: വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. 10,000 രൂപയും എടിഎം കാര്‍ഡും അടങ്ങിയ പേഴ്സുമായി അക്രമികള്‍ കടന്നു കളഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ തലശ്ശേരി, ചിറക്കര, കെ.ടി.പി മുക്കിലാണ് സംഭവം. ഷിഫാസ് വീട്ടില്‍ ഹഫ്സത്ത് ആണ് അക്രമത്തിനിരയായത്. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഇരുമ്പു ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് വരാന്തയിലെത്തിയ അക്രമികള്‍ മുന്‍വശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഹഫ്സത്ത് കിടന്നിരുന്ന മുറിക്കകത്ത് എത്തിയ അക്രമികള്‍ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. …

ചൂരി റിയാസ് മൗലവി വധക്കേസില്‍ വിധി വീണ്ടും മാറ്റി വച്ചു; ഈ മാസം 30 ന് വിധി പറയും

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മൗലവി കൊല്ലപ്പെട്ട വാര്‍ഷിക ദിനമായ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. വിധി പ്രസ്താവിക്കുന്നത് ഈമാസം 30 ലേക്കാണ് ജസ്റ്റീസ് കെകെ ബാലകൃഷ്ണന്‍ മാറ്റിവച്ചത്.2017 മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിന്‍, അജേഷ് എന്നിവര്‍ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. …

കല്ല്യാശ്ശേരിയില്‍ താമരയില്‍ കരിഓയില്‍ ധാര; പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചു. ഇരിണാവ് കരിക്കാട്ട്, മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നടത്തിയ ചുമരെഴുത്താണ് നശിപ്പിച്ചത്. മൂന്നാം തവണയാണ് ഇവിടെ കരി ഓയില്‍ ഒഴിക്കുന്നതെന്നു ബി.ജെ.പി ആരോപിച്ചു. കണ്ണപുരം ബൂത്ത് കമ്മിറ്റി സ്ഥാപിച്ച അഞ്ചു ഫ്ളക്സ് ബോര്‍ഡ് എടുത്തു കൊണ്ടുപോയതായും ബി.ജെ.പി ആരോപിച്ചു.സംഭവസ്ഥലം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മണ്ഡലം പ്രസിഡണ്ട് സി.വി സുമേഷ്, …

ഐസ്‌ക്രീമിന് മുകളില്‍ സ്വയംഭോഗം; കലുറാമിന്റെ ഐസ്‌ക്രീമിന് ആവശ്യക്കാരേറെ, ഉപഭോക്താക്കളില്‍ കൂടുതലും സ്ത്രീകളും കുട്ടികളും, ഒടുവില്‍ പൊലീസ് പൊക്കി

സ്വയംഭോഗം നടത്തി ഐസ്‌ക്രീമില്‍ ശുക്‌ളം വിസര്‍ജിച്ചശേഷം ആ ഐസ്‌ക്രീം ഉപഭോക്താക്കള്‍ക്ക് വിറ്റിരുന്ന കച്ചവടക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയ(27) എന്നയാളാണ് പിടിയിലായത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഐസ്‌ക്രീം കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. കലുറാം ഒരുവര്‍ഷത്തിലധികമായി നെക്കൊണ്ടയില്‍പ്രദേശത്ത് വഴിയോരത്ത് ഐസ്‌ക്രീം വില്‍ക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. രണ്ടുദിവസം മുമ്പ് ഇയാള്‍ സ്വയംഭോഗം ചെയ്യുന്നത് ഓട്ടോയിലിരുന്ന …

പാറശാല ഷാരോണ്‍ വധ കേസ്; കാമുകി ഗ്രീഷ്മയടക്കം മൂന്നു പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചു. പാറശാല സ്വാദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗ്രീഷ്മ, സഹായം ചെയ്ത ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധു, വിഷദ്രാവകം വാങ്ങിക്കൊടുത്ത അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍കുമാര്‍ എന്നിവരാണ് കുറ്റം നിഷേധിച്ചത്. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍ക്കുന്നതിനായി കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. അപ്പോഴായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് പാറശാല പൊലീസ് തയാറാക്കിയ കുറ്റപത്രം നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് …

മരംവെട്ട് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: രാജപുരത്ത് മരംവെട്ട് തൊഴിലാളിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി പാറക്കടവ് കുണ്ടുപ്പള്ളി സ്വദേശി എങ്കപ്പുനായകിന്റെയും ഐത്തമ്മഭായിയുടെയും മകന്‍ രമേശന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് വീടിന് സമീപത്തെ പറമ്പിലെ കാശുമാമ്പിന്‍ കൊമ്പില്‍ മരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. അവിവാഹിതനാണ് .രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ബാബു, രാമചന്ദ്രന്‍, ലീല, കമലാക്ഷി, വരീജ.

ഇ.പി ജയരാജിന്റെ ഭാര്യയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഒരേ ചിത്രത്തില്‍; മോര്‍ഫ് ചെയ്ത ചിത്രമെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജിന്റെ ഭാര്യ പി.കെ ഇന്ദിരയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്നതായി കാണിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. പി.കെ ഇന്ദിരയുടെ പരാതിയിന്മേല്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ സമിതി അംഗവും തിരുവനന്തപുരം ഡിസിസി അംഗവുമായ ജോസഫ് ഡിക്രൂസിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് ഇന്ദിര ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പം ഒരു സ്ത്രീ ഇരുന്നു സംസാരിക്കുന്ന ചിത്രത്തില്‍ …

ലോക് സഭാ തെരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ബിജെപിക്കുള്ളില്‍ ചേരിപ്പോര്; കുഞ്ചത്തൂര്‍ ഡിവിഷന്‍ ശില്‍പശാല തടസപ്പെട്ടു

കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായിക്കൊണ്ടിരിക്കെ ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പര മല്‍സരത്തിന് ചൂട് പിടിച്ചു. മണ്ഡലത്തിലെ ത്രികോണ മല്‍സര പ്രതീതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. എല്‍.ഡി.എഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മല്‍സരത്തിലേക്ക് പ്രചരണ രംഗം മാറിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂരില്‍ നടത്താനിരുന്ന ബി.ജെ.പി ഡിവിഷന്‍ ശില്‍പശാല ഒരു വിഭാഗം പാര്‍ടി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടു. കുഞ്ചത്തൂര്‍ ഡിവിഷന്‍ പരിധിയിലില്ലാത്ത …

ആദ്യ ഗാനത്തിന്റെ പിറവി

കൂക്കാനം റഹ്‌മാന്‍ 1960 കളില്‍ ജീവിച്ചു വന്നിരുന്ന കൗമാരക്കാരായ ഞങ്ങളുടെ പ്രായക്കാര്‍ക്ക് കൂടുതല്‍ മോഹങ്ങളൊന്നുമില്ലായിരുന്നു. പേര് പ്രിന്റ് ചെയ്തു കാണാനും. റേഡിയോയിലൂടെ പേരു പ്രക്ഷേപണം ചെയ്യുന്നത് കേള്‍ക്കാനും താല്‍പര്യമുണ്ടായിരുന്നു. സുഹൃത്തുക്കളെ അസൂയപെടുത്താനും പെണ്‍ കൂട്ടുകാരികള്‍ അറിയുന്നതില്‍ അഭിമാനം കൊള്ളാനുമായിരുന്നു അത്തരം ശ്രമം. നോട്ടീസിലെങ്കിലും പേര് അച്ചടിച്ചു വന്നു കാണാന്‍ വല്ലാത്ത കൊതിയായിരുന്നു. 14 വയസ്സുകാരനായ ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. കൂക്കാനത്ത് നവോദയ ആര്‍ട്‌സ് ക്ലബ്ബ് രൂപീകരിക്കാന്‍ ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ കൂടി തീരുമാനിച്ചു. ലക്ഷ്യം ക്ലബ്ബിന്റെ …

പറമ്പിലെ ചവർ ജീവനെടുത്തു; തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ നൈറ്റിയിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വൊര്‍ക്കാടി, തവിട്ഗോളി, സുന്നങ്കള സ്വദേശി പരേതനായ സേവ്യറുടെ ഭാര്യ ആഗ്നസ് മൊന്തേരോ(66) ആണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. മാര്‍ച്ച് 11ന് വീട്ടുപറമ്പില്‍ കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയിലായിരുന്നു പൊള്ളലേറ്റത്. നൈറ്റിയിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ആഗ്‌നസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മക്കള്‍: നാന്‍സി ഡിസൂസ, വില്‍ഫ്രഡ് ഡിസൂസ, സോഫ്ത്തി ഡിസൂസ, ഹെറാള്‍ഡ, റിച്ചാര്‍ഡ്.

രണ്ടുമാസത്തിനകം കാസര്‍കോട് ജില്ലയിലടക്കം ഒഴുകിയെത്തിയത് 264 കോടി രൂപയുടെ ഹവാല

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലേക്ക് രണ്ടുമാസത്തിനിടയില്‍ 264 കോടിയോളം രൂപയുടെ ഹവാല പണം ഒഴുകിയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തലപ്പാടിയില്‍ കര്‍ണ്ണാടക പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന ആരംഭിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരിശോധനകള്‍ പതിവാണെങ്കിലും നേരത്തെ തന്നെ ആരംഭിച്ചത് ചില സൂചനകളെ തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്ന് കടന്നു പോകുന്ന വാഹനങ്ങളെയെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളു. തിങ്കളാഴ്ച മുതലാണ് സായുധ പൊലീസ് വാഹനപരിശോധന ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗം …

യുപിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്നു; ഏറ്റുമുട്ടലിനിടെ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു; സ്ഥലത്ത് സംഘര്‍ഷം

ബദൗണിലെ ബാബ കോളനിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെ വെട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. ഒരു മുസ്ലിം പൗരന്റെ കട നാട്ടുകാര്‍ ചേര്‍ന്ന് കത്തിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വീട്ടില്‍ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികളെ ഒരാള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. 11 വയസും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. സാജിദ് എന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രക്ഷപെടാന്‍ ശ്രമിക്കവേ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയായിരുന്നു. പ്രതി സംഭവസ്ഥലത്തു …

ഉത്സവപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഉത്സവപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റു. വിഷ്ണു എന്നയാള്‍ക്കാണ് കുത്തേറ്റത്. അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലക്കോണം സ്വദേശിയാണ് കുത്തേറ്റ വിഷ്ണു. ബൈക്കില്‍ കയറുന്നതിനിടയില്‍ അഞ്ചംഗസംഘം ചവിട്ടിവീഴ്ത്തിയ ശേഷമാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള ഘോഷ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അക്രമം.തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ വിഷ്ണു അപകടനില തരണം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആര്‍എസ്എസ് …

മകനും ഭര്‍ത്താവും മരിച്ചതറിയാതെ ശരണ്യ; കണ്ണീരിലാഴ്ത്തി ഫാമിലി ടൂര്‍

മകനും ഭര്‍ത്താവും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയില്‍. ഇരുവരെയും കാണണമെന്നു ശരണ്യ അലമുറയിട്ടെങ്കിലും ഇരുവരും വേര്‍പിരിഞ്ഞ വിവരം ഇവര്‍ ഇനിയും അറിഞ്ഞിട്ടില്ല. കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ചും ഭര്‍ത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയില്‍ വച്ചുമാണ് മരിച്ചത്.ഭര്‍ത്താവ് അഭിനേഷ് മൂര്‍ത്തിയും ഒരു വയസ്സുകാരനായ മകന്‍ തന്‍വിക് വെങ്കടും ആണ് ദുരന്തത്തില്‍ മരിച്ചത്. ഇതൊന്നുമറിയാതെ ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ആനന്ദ പ്രഷര്‍ കുക്കര്‍ കമ്പനിയിലെ ഫാമിലി ടൂര്‍ ആയിരുന്നു ദുരന്തത്തില്‍ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. …

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ട് പയ്യന്നൂരില്‍; വോട്ടർമാർ കുറവ് കാസർകോട് മണ്ഡലത്തിൽ

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നി വോട്ടുകള്‍ പയ്യന്നൂരില്‍. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 3482 കന്നിവോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1893 പേര്‍ പുരുഷന്മാരും 1589 പേര്‍ സ്ത്രീകളുമാണ്.മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 1,41,19,355 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 599,976 പുരുഷന്മാരും 63,3425 പേര്‍ സ്ത്രീകളുമാണ്. ഒന്‍പത് ട്രാന്‍സ്‌ജെന്റേര്‍സും പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം നിയമസഭാ …