ഐസ്‌ക്രീമിന് മുകളില്‍ സ്വയംഭോഗം; കലുറാമിന്റെ ഐസ്‌ക്രീമിന് ആവശ്യക്കാരേറെ, ഉപഭോക്താക്കളില്‍ കൂടുതലും സ്ത്രീകളും കുട്ടികളും, ഒടുവില്‍ പൊലീസ് പൊക്കി

സ്വയംഭോഗം നടത്തി ഐസ്‌ക്രീമില്‍ ശുക്‌ളം വിസര്‍ജിച്ചശേഷം ആ ഐസ്‌ക്രീം ഉപഭോക്താക്കള്‍ക്ക് വിറ്റിരുന്ന കച്ചവടക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയ(27) എന്നയാളാണ് പിടിയിലായത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഐസ്‌ക്രീം കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. കലുറാം ഒരുവര്‍ഷത്തിലധികമായി നെക്കൊണ്ടയില്‍പ്രദേശത്ത് വഴിയോരത്ത് ഐസ്‌ക്രീം വില്‍ക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. രണ്ടുദിവസം മുമ്പ് ഇയാള്‍ സ്വയംഭോഗം ചെയ്യുന്നത് ഓട്ടോയിലിരുന്ന ഒരാള്‍ ചിത്രീകരിച്ചിരുന്നു. വീഡിയോ പുറത്തുവന്നതോടെ മണിക്കൂറുകള്‍ക്കകം ഇത് വൈറലായി. പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിലുള്ളത് കലുറാം ആണെന്ന് വ്യക്തമായതോടെ അറസ്റ്റുചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് അശ്ലീലം കാണിച്ചതിനാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് കേസെടുത്തത്. കലുറാം വിറ്റ ഐസ്‌ക്രീമിന്റെ സാമ്പിള്‍ ഫുഡ് ഇന്‍സ്പെക്ടര്‍ ശേഖരിച്ചിട്ടുണ്ട്‌ചോദ്യംചെയ്യല്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഐസ്‌ക്രീം വില്‍പന പൊലീസ് നിരീക്ഷിച്ചു വരികയാണ്. വഴിയോരങ്ങളില്‍ വണ്ടികളില്‍ നിന്ന് ഫലൂദ ഐസ്‌ക്രീം വില്‍ക്കുന്നവര്‍ക്കും വഴിയോര ഭക്ഷണശാലകളുടെ ഉടമകള്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിന്റെ എല്ലാ മേഖലകളിലും ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. പാലിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page