രണ്ടുമാസത്തിനകം കാസര്‍കോട് ജില്ലയിലടക്കം ഒഴുകിയെത്തിയത് 264 കോടി രൂപയുടെ ഹവാല

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലേക്ക് രണ്ടുമാസത്തിനിടയില്‍ 264 കോടിയോളം രൂപയുടെ ഹവാല പണം ഒഴുകിയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തലപ്പാടിയില്‍ കര്‍ണ്ണാടക പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന ആരംഭിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരിശോധനകള്‍ പതിവാണെങ്കിലും നേരത്തെ തന്നെ ആരംഭിച്ചത് ചില സൂചനകളെ തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്ന് കടന്നു പോകുന്ന വാഹനങ്ങളെയെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളു. തിങ്കളാഴ്ച മുതലാണ് സായുധ പൊലീസ് വാഹനപരിശോധന ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് രണ്ടു മാസത്തിനിടയില്‍ കാസര്‍കോട് അടക്കമുള്ള ജില്ലകളിലേക്ക് 264 കോടിയോളം രൂപയുടെ ഹവാല പണം എത്തിയതായുള്ള വിവരം ലഭിച്ചത്. പണം എത്തിച്ചതിന് പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page