കല്ല്യാശ്ശേരിയില്‍ താമരയില്‍ കരിഓയില്‍ ധാര; പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചു. ഇരിണാവ് കരിക്കാട്ട്, മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നടത്തിയ ചുമരെഴുത്താണ് നശിപ്പിച്ചത്. മൂന്നാം തവണയാണ് ഇവിടെ കരി ഓയില്‍ ഒഴിക്കുന്നതെന്നു ബി.ജെ.പി ആരോപിച്ചു. കണ്ണപുരം ബൂത്ത് കമ്മിറ്റി സ്ഥാപിച്ച അഞ്ചു ഫ്ളക്സ് ബോര്‍ഡ് എടുത്തു കൊണ്ടുപോയതായും ബി.ജെ.പി ആരോപിച്ചു.
സംഭവസ്ഥലം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മണ്ഡലം പ്രസിഡണ്ട് സി.വി സുമേഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ കരിക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page