വിഡി സതീശന്‍ അശ്ലീല വിഡിയോ ഇറക്കുന്നതില്‍ പ്രശസ്തന്‍; ഇതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ഇ.പി ജയരാജന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനുപിന്നില്‍ സതീശനായിരുന്നു. ഫ്രാഡ് രാഷ്ട്രീയമാണ് വിഡി സതീശന്റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു, സ്ത്രീകളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം തുറന്നടിച്ചു. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ ആക്ഷേപം ഉന്നയിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചതും സതീശന്‍ ആണെന്ന് ഇ.പി ആരോപണം ഉന്നയിച്ചു. വീട് നിര്‍മിച്ചു നല്‍കാന്‍ വിദേശത്ത് പോയി പണം പിരിച്ച വി ഡി സതീശന്‍ ആ പണം കൊണ്ട് പക്ഷെ വീടുകള്‍ ഒന്നും നിര്‍മിച്ചിട്ടില്ല. പുനര്‍ജനിയുടെ പേരില്‍ പിരിച്ച പണം സതീശന്‍ എന്ത് ചെയ്തു. നിയമസഭയില്‍ ആരോപണം വന്നിട്ടും വിഡി സതീശന്‍ മറുപടി നല്‍കിയില്ല.
വിഡി സതീശന്‍ ദില്ലിയില്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ ആളാണ്. കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടാണുള്ളത്. വിഡിക്കെതിരെ ഇ ഡി എന്താ അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. എന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തലവച്ച് പ്രചരിപ്പിച്ചത് വിഡി സതീശനാണ്. കഴിഞ്ഞ ദിവസം എന്റെ ഭാര്യയുടെ തല വെട്ടിമാറ്റി ഫോട്ടോവച്ച് വീണ്ടും പ്രചരിപ്പിച്ചു. ഇതാണ് സതീശന്റെ രാഷ്ട്രീയം. ഈ വൃത്തികെട്ട രാഷ്ട്രീയം കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ. പുതിയ ഫോട്ടോ പ്രചരിക്കുന്നതില്‍ തന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായത് കേരളത്തിന്റെ കഷ്ടകാലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page