നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കളമശേരിയില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. നടുറോഡില്‍ വച്ച് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് 34 കാരനായ അഷല്‍ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീനുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്ന് രാവിലെ 9.30 യോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന നീനുവിനെ എകെജി റോഡില്‍ വച്ച് അഷല്‍ തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടയിലാണ് പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്തിന് വെട്ടിയത്. പിന്നാലെ അഷല്‍ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നീനുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അഷല്‍ പിന്നീട് പാലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ആറുവര്‍ഷം മുമ്പാണ് നീനുവും അഷലും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്. അഷല്‍ സ്ഥിരമായി നീനു താമസിക്കുന്ന കളമശേരിയിലെ വീടിനു സമീപം എത്തി ബഹളം വെക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആദ്യം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീനുവിനെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി അമൃതയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page