കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നി വോട്ടുകള്‍ പയ്യന്നൂരില്‍. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 3482 കന്നിവോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1893 പേര്‍ പുരുഷന്മാരും 1589 പേര്‍ സ്ത്രീകളുമാണ്.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 1,41,19,355 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 599,976 പുരുഷന്മാരും 63,3425 പേര്‍ സ്ത്രീകളുമാണ്. ഒന്‍പത് ട്രാന്‍സ്‌ജെന്റേര്‍സും പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ്. 2,20,320 പേര്‍. ഇവരില്‍ 1,10,362 പേര്‍ പുരുഷന്മാരും 1,09,958 പേര്‍ സ്ത്രീകളുമാണ്. രണ്ടാം സ്ഥാനം കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്-2,15,778 വോട്ടര്‍മാര്‍. ഇവരില്‍ 1,12,260 പേര്‍. സ്ത്രീകളും 1,03,517 പേര്‍ പുരുഷന്മാരും ഒരു ട്രാന്‍സ്ജന്ററുമാണ്.
കാസര്‍കോട് മണ്ഡലത്തില്‍ 2,000, 432 വോട്ടര്‍മാരും ഉദുമയില്‍ 2,13,656 പേരുമുണ്ട്. തൃക്കരിപ്പൂരില്‍ 2,00,922 വോട്ടര്‍മാരാണ് ആകെ ഉള്ളത്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും ആകെ വോട്ടര്‍മാരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാണ്. പയ്യന്നൂരില്‍ 182, 299 വോട്ടര്‍മാരും കല്ല്യാശ്ശേരിയില്‍ 1,85,945 വോട്ടര്‍മാരുമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തി
ല്‍ ആകെ 2,00,922 വോട്ടര്‍മാരുമുണ്ട്.