സ്വര്‍ണവില അരലക്ഷത്തോടുക്കുന്നു; ഒറ്റ ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന് നിരക്കിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പവന് 800 രൂപയാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 49,440 രൂപയും ഗ്രാമിനു 6,180 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 48640 രൂപയായിരുന്നു രേഖപ്പെടുത്തിയത്. മാര്‍ച്ച് ആദ്യം ഒരു പവനില്‍ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു. കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. മാര്‍ച്ച് …

കാമുകിയെ കഴുത്തറുത്ത് കൊന്ന് കൈ ഞരമ്പുമുറിച്ച് ആത്മഹത്യാശ്രമം; വിവാഹിതനായ കാമുകനെതിരെ കൊലക്കുറ്റത്തിന് കേസ്

ജയ്പൂര്‍: കാമുകിയെ വാടക വീട്ടില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ കൈ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കാമുകനും രണ്ടുകുട്ടികളുടെ പിതാവുമായ സോനു ശര്‍മ(32)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാര്‍ മഥുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ പട്പാറ കോളനിയിലെ വാടക മുറിയില്‍ വെച്ചാണ് സംഭവം. സോനു ശര്‍മ്മ പൂനം ശര്‍മ്മയുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം കൈ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സോനുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തതായി …

ഇരുചക്ര വാഹനത്തിലെത്തി മാലപൊട്ടിക്കല്‍ സംഘം വീണ്ടും സജീവം; വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്തു; കൊറക്കോട്ടും മാല പൊട്ടിക്കാന്‍ ശ്രമം; മൂന്നു ദിവസത്തിനുള്ളിലെ നാലാമത് സംഭവം

കാസര്‍കോട്: ഇരുചക്രവാഹനങ്ങളിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്ന സംഘം വീണ്ടും ജില്ലയില്‍ സജീവമായി. മൂന്നു ദിവസങ്ങളിലായി കാസര്‍കോട്, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്നത് നാലു സംഭവങ്ങള്‍. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂഡ്ലു, പായിച്ചാല്‍-ആസാദ്നഗര്‍ റോഡില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന പായിച്ചാലിലെ കെ. സാവിത്രി(57)യുടെ രണ്ട് പവന്‍ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. സാവിത്രിയുടെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. ഉച്ചക്ക് കൊറക്കോട് ക്ഷേത്രത്തിനു സമീപത്തും സമാന രീതിയിലുള്ള സംഭവം ഉണ്ടായി. …

യുവതി അറിയാതെ നഗ്ന വീഡിയോ എടുത്തു; തുടര്‍ന്ന് ഭീഷണിയും പീഡനവും; 30 ലക്ഷം തട്ടിയെടുത്തു; 13 വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രവാസിയുടെ ഭാര്യയായ യുവതി അറിയാതെ അവരുടെ നഗ്ന വിഡിയോ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങൡ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കുകയും പലതവണയായി 30 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത വിരുതന്‍ 13 വര്‍ഷത്തിന് ശേഷം പിടിയില്‍. മലപ്പുറം മൂത്തേടം സ്വദേശി തച്ചേടത്തെ സുരേഷ് കെ നായരാ(54)ണ് പിടിയിലായത്. 2009ല്‍ തിരുവല്ലയില്‍ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ഇയാള്‍ അയല്‍വാസിയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് അവരറിയാതെ നഗ്ന വീഡിയോ എടുക്കുകയുമായിരുന്നു. പിന്നീട് ഈ വിഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്തു. താനത് വീഡിയോ …

വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയി; കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും പിടിയില്‍; പെണ്‍കുട്ടി പീഡനത്തിനിരയായി

വയനാട് പനമരത്തുനിന്ന് പതിന്നാലുവയസ്സുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പൊലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തങ്കമ്മയുടെ രണ്ടാം ഭര്‍ത്താവ് വിനോദി (29) നെ നേരത്തേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും നാടോടികളാണ്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് …

ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച 80 കാരന്‍ അറസ്റ്റില്‍

ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ 80 കാരന്‍ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട തണ്ണിത്തോടാണ് സംഭവം. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോന്‍ എന്ന ഡാനിയലിനെയാണ് പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ടാപ്പിങ് തൊഴിലാളിയാണ്.

ആനയെ ലോറിയില്‍ കയറ്റുന്നതിനിടെ ലോറിക്കും ആനയ്ക്കുമിടയില്‍പെട്ട പാപ്പാന് ദാരുണാന്ത്യം

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. പാലക്കാട് കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. പാലക്കാട് മേലാര്‍കോട് താഴേക്കാട്ട് കാവില്‍ വേലയ്ക്കുകൊണ്ടുവന്ന ബാബു എന്ന ആനയെ മുന്നില്‍ നിന്ന് തള്ളിയാണ് ഒന്നാംപാപ്പാനായ ദേവന്‍ ലോറിയില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുബാറിനിടയിലായി ദേവന്‍ കുടുങ്ങുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പറഞ്ഞ സമയത്ത് മോചനദ്രവ്യം എത്തിച്ചില്ല; തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി

വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ മോചനദ്രവ്യം നൽകാത്തതിനെ തുടർന്ന് അക്രമിസംഘം കൊലപ്പെടുത്തി. ആഗ്രയിലെ പല്ലവി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ആറ് ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക നൽകാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് പ്രതികൾ കൊലപാതകം നടത്തിയത്. വീട്ടിൽ നിന്നും മകളെ കാണാതായതോടെ വീട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെപ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ …

വടകരയില്‍ കനത്ത പോര്; ഉപതിരഞ്ഞെടുപ്പ് എവിടെയായിരിക്കും പാലക്കാട്ടോ മട്ടന്നൂരോ?

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു വീരശൂര പരാക്രമികള്‍ അങ്കം വെട്ടിയ മണ്ഡലമാണ് വടകര. അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം കെ.മുരളീധരനായിരുന്നു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. മുരളീധരന്‍, പി. ജയരാജന്‍ എന്ന ചുവന്ന സിംഹത്തെ കീഴടക്കിയത് സിപിഎമ്മിനകത്ത് പോലും വലിയ ഞെട്ടലിന് ഇടയാക്കിയിരുന്നു. വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍ ഇത്രയും കനത്ത തോല്‍വി സി.പി.എം സ്വപ്നത്തില്‍ പോലും കണക്കുകൂട്ടിയിരുന്നില്ല. അന്നത്തെ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ 5,26,755 വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ വി ജയരാജന് 4,42,092 വോട്ടുകള്‍ …

അമ്പലത്തറയിൽ പൂട്ടിയിട്ട വീട്ടിൽ ഏഴരക്കോടിയോളം രൂപയുടെ കറൻസികൾ കണ്ടെത്തി; പിടിച്ചെടുത്തവയിൽ നിരോധിച്ച നോട്ടുകളും

കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴര കോടിയോളം രൂപയുടെ നോട്ടുകൾ കണ്ടെത്തി. കണ്ടെത്തിയ കറൻസികളിൽ നിരോധിത 2000 രൂപയുടെ നോട്ടുകളും, കള്ള നോട്ടുകളും, ഫാൻസി നോട്ടുകളും ഉൾപ്പെടുന്നു. ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ഗുരുപുരത്തെ പ്രവാസിയായ കെ പി ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം ഒരു വർഷം മുമ്പ് പാണത്തൂർ സ്വദേശി അബ്ദുൽ റസാഖ് എന്ന ആൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. പ്രതിമാസം 7500 …

പ്രമുഖ തന്ത്രിവര്യൻ നീലേശ്വരം ആറമ്പാടി വാസുദേവ പട്ടേരി അന്തരിച്ചു

കാസർകോട് : പ്രമുഖ തന്ത്രിവര്യൻ കാസർകോട് നീലേശ്വരം ആലമ്പാടി ഇല്ലത്തെ ബ്രഹ്മശ്രീ ആറമ്പാടി വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഈഞ്ചയ്ക്കലിലുള്ള ആറമ്പാടി ഭവനത്തിൽ പൊതുദർശനത്തിന് ശേഷം രാത്രി 9 മണിയോടെ സ്വദേശമായ നീലേശ്വരത്തെ ആലമ്പാടി ഇല്ലത്തേക്ക് കൊണ്ടുപോകും. ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉൾപ്പെടെ കർണ്ണാടകയിലെയും കാസർകോട് ജില്ലയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനമുണ്ട്. തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങളിലും താന്ത്രികസ്ഥാനം വഹിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കീഴ്ശാന്തിയാണ്.നടുവന്തോടി ഇല്ലത്ത് (ഗോകർണ്ണം) സന്ധ്യാറാണിയാണ് ഭാര്യ. …

ആണ്‍സുഹൃത്തിനൊപ്പം മകള്‍ വീട്ടില്‍; കഴുത്തു ഞെരിച്ചു കൊന്ന് അരിശം തീര്‍ത്ത് മാതാവ്

ഹൈദരാബാദ് സ്വന്തം വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ആണ്‍ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജന്‍ഗമ്മയാണ് 19 കാരിയായ മകള്‍ ഭാര്‍ഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഭാര്‍ഗവിക്ക് വിവാഹാലോചനകള്‍ നടത്തുന്നതിനിടെയാണ് ഈ ദാരുണക്കൊല നടന്നത്. കഴിഞ്ഞബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജന്‍ഗമ്മ മകളെ ആണ്‍ സുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജന്‍ഗമ്മ സാരി ഉപയോഗിച്ച് മകളുടെ …

ട്രെയിന്‍ യാത്രക്കിടെ യുവതിക്ക് പ്രസവ വേദന; ജനറല്‍ കംപാര്‍ട്‌മെന്റ് പ്രസവമുറിയാക്കി യാത്രക്കാരും ജീവനക്കാരും

പശ്ചിമ ബംഗാളിലെ സീല്‍ദായില്‍ നിന്ന് ന്യൂ അലിപുര്‍ദുവാറിലേക്ക് സഞ്ചരിച്ച എക്‌സസ്പ്രസില്‍ കുഞ്ഞിന് ജന്‍മം നല്‍കി യുവതി. യാത്രക്കിടെ പ്രസവ വേദനയനുഭവപ്പെട്ടപ്പോള്‍ യുവതിക്ക് ട്രെയിന്‍ ജീവനക്കാരും യാത്രക്കാരും പരിചരണം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്മെന്റ് പ്രസവ മുറിയാക്കി മാറ്റി. തുടര്‍ന്ന് യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മാള്‍ഡയിലെത്തിയ ശേഷം ഇരുവരെയും കൂടുതല്‍ നിരീക്ഷണത്തിനും പരിചരണത്തിനുമായി ആശുപത്രിയിലേക്ക് മാറ്റി. മാള്‍ഡ റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പാണ് ബേബി എന്ന യുവതിക്ക് പ്രസവ …

പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയതിന്റെ അഞ്ചാംനാള്‍ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പനത്തടിയിലെ നിട്ടൂര്‍ രാഘവന്‍ നായര്‍(56) ആണ് മരിച്ചത്. സ്വകാര്യാശുപത്രി ജീവനകാരനായിരുന്നു. ചൊവ്വാഴ്ച ഡ്യൂട്ടി എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചെന്ന് നോക്കിയപ്പോഴാണ് വീണ് കിടക്കുന്നതായി കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവായ പി.നാരായണ പൊതുവാള്‍ മരിച്ചതിന്റെ 41 ന്റെ ചടങ്ങുകള്‍ കഴിഞ്ഞ് മാര്‍ച്ച് 15 നാണ് തിരിച്ച് ഗള്‍ഫിലേക്ക് പോയത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫിലുള്ള …

വിവാഹ നിശ്ചയത്തിനും യൂണിഫോമിട്ട പ്രതിശ്രുത വധുവിനെ കണ്ട് വരന്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്ഐ ചമഞ്ഞ യുവതി അറസ്റ്റില്‍. തെലുങ്കാന, നര്‍ക്കേട്ട്പള്ളി സ്വദേശിനിയായ ജഡല മാളവിക (25)യാണ് നല്‍ക്കൊണ്ട പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹനിശ്ചയമായിരുന്നു, പ്രസ്തുത ചടങ്ങില്‍ പ്രതിശ്രുത വധു പൊലീസ് യൂണിഫോമില്‍ എത്തിയതില്‍ പ്രതിശ്രുത വരനു പന്തികേട് തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്താവുകയും ചെയ്തു. രസതന്ത്രത്തില്‍ ബിരുദധാരിയായ മാളവിക 2018 ല്‍ ആര്‍പിഎഫ് എസ്ഐ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. എന്നാല്‍ അടങ്ങാന്‍ കൂട്ടാക്കാതിരുന്ന മാളവിക ഒരു …

അമേരിക്കയില്‍ 800 ല്‍പരം യുവതികള്‍ കിടപ്പറ സമരത്തില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ 800 ല്‍ പരം യുവതികള്‍ കിടപ്പറ സമരത്തില്‍. ഹസീദിയ ജൂത സ്ത്രീകളാണ് പ്രതിഷേധ സൂചകമായി കിടപ്പറ സമരം ആരംഭിച്ചത്. വിവാഹമോചനത്തിനു തടസ്സം നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൂതനിയമം എടുത്തു മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.നിലവിലുള്ള നിയമപ്രകാരം ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്കു വിവാഹമോചനം സാധ്യമാകുന്നുള്ളു. ഗാര്‍ഹിക പീഡന പരാതികള്‍ പൊലീസില്‍ നല്‍കുന്നതിന് പോലും മതപുരോഹിതരുടെ അനുമതി വേണമെന്ന സ്ഥിതി സ്ത്രീവിരുദ്ധമാണെന്നു സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കിടപ്പറ സമരത്തിലൂടെ ഭര്‍ത്താക്കന്മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ഇതുവഴി …

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ്; 21-ാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച പുത്തൂരിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ 21-ാം പ്രതി നല്‍കിയ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുത്തൂര്‍, ഒളമുഗറിലെ മുഹമ്മദ് ജാബിറിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ്മാരായ ശ്രീനിവാസ ഹരീഷ്, വിജയ ലക്ഷ്മി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. റിമാന്റ് കാലാവധി നീട്ടണമെന്നുള്ള എന്‍.ഐ.എ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി.2022 ആഗസ്റ്റ് 26 നാണ് പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് മരിച്ചത്. രാത്രിയില്‍ കോഴിക്കട പൂട്ടി …

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; ഒളിവില്‍ പോയ പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് നടപടി തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, മദക്കളയിലെ മൊയ്തീന്‍ ആരിഫ് (22) കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിന് റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുന്നതിന് പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.മാര്‍ച്ച് നാലിനാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ മൊയ്തീന്‍ ആരിഫ് കൊല്ലപ്പെട്ടത്. കഞ്ചാവ് ലഹരിയില്‍ ബഹളം വെച്ച മൊയ്തീന്‍ ആരിഫിനെ മാര്‍ച്ച് മൂന്നിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്നു രാത്രി തന്നെ പ്രതിയെ ബന്ധുക്കളുടെ ജാമ്യത്തില്‍ …