വീട്ടമ്മയെയും പേരമകളെയും വെടിവച്ചു കൊന്നു ശരീരഭാഗങ്ങള്‍ കായലില്‍ തള്ളി; സുഹൃത്തിനെ തെരയുന്നു
വീട്ടമ്മയെയും പേരമകളെയും യുവാവ് വെടിവച്ചു കൊന്നു കായലില്‍ തള്ളി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെല്ലുരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം. ചിക്കമംഗളൂരു ജില്ലയിലെ കല്‍കെരെയില്‍ താമസിക്കുന്ന ജയമ്മ (46), അവരുടെ രണ്ടര വയസ്സുള്ള പേരമകള്‍ ഋഷിക എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കായലില്‍ തള്ളിയ നിലയിലായിരുന്നു. വെടിവക്കാന്‍ ഉപയോഗിച്ച തോക്കും കായലില്‍ നിന്ന് കണ്ടെടുത്തതായി ബെള്ളൂര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജയമ്മയുടെ സുഹൃത്ത് ശ്രീനിവാസയെ പൊലീസ് തെരയുകയാണ്. നാടോടിയായ ജയമ്മ കടം കൊടുത്ത …