ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. കെജരിവാളിൻ്റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നു. കെജരിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് കെജ്‌രിവാളിന്റെ വീട്ടിൽ ഇ.ഡി സംഘമെത്തുകയായിരുന്നു. സെർച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിൻ്റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ.ഡിയുടെ പ്രവേശം. കെജ്‌രിവാളിന് അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാളിന്റെ അഭിഭാഷക സംഘം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നാളെയെ പരിഗണിക്കൂ
ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജരിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപീകരണ സമയത്ത് കേസിലെ പ്രതികള്‍ കെജരിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇഡി പറയുന്നു. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page