പണിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി; മുട്ടത്തൊടി സ്വദേശി എവിടെ?

കാസര്‍കോട്: പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ആള്‍ക്ക് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിനായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടത്തൊടി, മിനി എസ്റ്റേറ്റിന് സമീപത്തെ തെക്കേമൂല ഹൗസില്‍ അമ്പാടിയുടെ മകന്‍ രാമന്‍ (52) മാര്‍ച്ച് രണ്ടിന് രാവിലെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അന്ന് വൈകുന്നേരമോ അതിന് ശേഷമോ തിരിച്ചെത്തിയില്ല. ബന്ധുക്കളും വീട്ടുകാരും പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടന്നാണ് സഹോദരന്‍ ഈശ്വരന്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page