കാസര്‍കോട്: ഗുളികന്‍ തെയ്യംകെട്ട് കാണാന്‍ പോയ പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുകുമാരന്‍ എന്ന് പേരുള്ള 70 വയസ്സുകാരനാണ് പിടിയിലായത്. മാര്‍ച്ച് 8 നാണ് കേസിനാസ്പദമായ സംഭവം. രണ്ടു കുട്ടികളും ഒരുമിച്ചാണ് തെയ്യം കാണാന്‍ പോയത്. തെയ്യപ്പറമ്പില്‍ വെച്ച് രണ്ടുപേരെ പ്രതി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവത്രെ. ഭയവും നാണക്കേടും കാരണം സംഭവത്തെകുറിച്ച് ആരോടും പറഞ്ഞില്ല. കുട്ടികളുടെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ ബന്ധുക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് ദുരനുഭവം വിശദീകരിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ രണ്ടു പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.