വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികളും മൂന്ന് കുട്ടികളും വെന്തുമരിച്ചു

വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് ദമ്പതികളും മൂന്ന് കുട്ടികളും ജീവനോടെ വെന്തുമരിച്ചു. ബീഹാര്‍ മധുബനി സ്വദേശി രാജേഷ് (26), ഭാര്യ റൂബി (24), ഇഷു (7), ദില്‍ഖുഷ് (2), ഇവരുടെ ഒരു വയസ്സുള്ള കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചേ രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് ബീഹാര്‍ സ്വദേശികളായ അഞ്ച് പേരും മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പൊലീസും ഫോറന്‍സിക് സംഘവും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ഉചിതമായ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശര്‍മ്മ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page