മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കന്‍ പറവൂരില്‍ ആണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവം. വടക്കുംപുറം സ്വദേശി സിനോജിന്റെ ഭാര്യ ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു. ഭര്‍തൃ പിതാവ് സെബാസ്റ്റ്യനാ(64)ണ് കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. തന്റെ ഭാര്യയും പിതാവും തമ്മില്‍ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭര്‍ത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുന്‍പു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറി
ല്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാര്‍ ജീവനക്കാരനാണു സിനോജ്. ഇവരുടെ മാതാവ് രണ്ട് ദിവസം മുന്‍പ് മറ്റൊരു സഹോദരന്റെ വീട്ടിലായിരുന്നു. ഷാനുവിന്റെ ഇരട്ടക്കുട്ടികള്‍ സ്‌കൂളില്‍പോയശേഷം ഷാനു വീട്ടില്‍ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page